Friday, March 29, 2024
HomeKeralaഅതിതീവ്ര കൊവിഡ് വ്യാപനമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍

അതിതീവ്ര കൊവിഡ് വ്യാപനമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം| സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. വിദേശത്ത് ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

വ്യാപനം നിയന്ത്രിക്കുന്നതിന് എന്തൊക്കെ വേണമെന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ നടന്നു. ഭരണകേന്ദ്രങ്ങള്‍ പോലും വ്യാപനത്തില്‍പ്പെട്ട് കഴിഞ്ഞു. ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാതെ പറ്റില്ലെന്ന പൊതു അഭിപ്രായമാണ് യോഗത്തിലുണ്ടായത്.

രണ്ടാം തരംഗത്തിന്റെ അത്ര ആളുകള്‍ ആശുപത്രിയിലെത്തില്ലെന്ന് യോഗം വിലയിരുത്തി. ആശുപത്രികളില്‍ ഐ സി, യു, ഓക്‌സിജന്‍ അടക്കമുള്ള കാര്യങ്ങള്‍ പര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. വിദ്ഗദരുടെ അഭിപ്രായങ്ങള്‍കൂടി കേട്ടതിന് നാളത്തെ യോഗത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനമുണ്ടാകും.

സംസ്ഥാനം മുഴുവന്‍ അടച്ചിടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച്‌ വ്യാപാര സ്ഥാപനങ്ങളില്‍വരെ ചില നിയന്ത്രണങ്ങളുണ്ടാകും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് കര്‍ശനനിര്‍ദേശങ്ങളുണ്ടാകും. സാമൂഹിക അകലം കര്‍ശനമാക്കും. പൊതുഗതാഗത സംവിധാനങ്ങളിലും മാളുകളിലും ചില നിയന്ത്രണങ്ങളുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുസ്ഥലത്തെ ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും. രണ്ട് ആഴ്ച അതീവ ജാഗ്രത വേണമെന്നാണ് യോഗത്തിന്റെ പൊതു വിലയിരുത്തല്‍.

അതിതീവ്ര കൊവിഡ് വ്യാപനമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍

23,652 അപേക്ഷകള്‍ക്ക് കൊവിഡ് നഷ്ട പരിഹാരം നല്‍കിയെന്ന് കേരളം സുപ്രീം കോടതിയില്‍

കൊവിഡ് വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം; വിദേശത്തുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നു മുതല്‍ വാക്‌സിനേഷന്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 2.82 ലക്ഷം പേര്‍ക്ക് കൊവിഡ്; 441മരണം

വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം: ശക്തമായി പ്രതികരിച്ച്‌ റോഹിംഗ്ടണ്‍ നരിമാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular