Saturday, May 28, 2022
HomeKeralaനെല്ലിന്റെ ചാരത്തില്‍നിന്ന് സിമന്‍റ്​ സാങ്കേതിക വിദ്യയുമായി സാങ്കേതിക സര്‍വകലാശാല

നെല്ലിന്റെ ചാരത്തില്‍നിന്ന് സിമന്‍റ്​ സാങ്കേതിക വിദ്യയുമായി സാങ്കേതിക സര്‍വകലാശാല

തി​രു​വ​ന​ന്ത​പു​രം: നെ​ല്ലി​ന്‍റെ ചാ​ര​ത്തി​ല്‍​നി​ന്ന് സി​മ​ന്റ് ഇ​ഷ്ടി​ക​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ ഒ​രു​ക്കി സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല.

കാ​ല​ടി റൈ​സ് മി​ല്ലേ​ഴ്‌​സ് ക​ണ്‍​സോ​ര്‍​ട്യം പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നു​വേ​ണ്ടി​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല ഈ ​പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. റൈ​സ് മി​ല്ലി​ങ്​ വ്യ​വ​സാ​യ​ത്തി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 36 റൈ​സ് മി​ല്ലു​ട​മ​ക​ള്‍ ചേ​ര്‍​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച ക​ണ്‍​സോ​ര്‍​ട്യം കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്റെ എം.​എ​സ്.​എം. ഇ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ മൈ​ക്രോ സ്‌​മോ​ള്‍ എ​ന്റ​ര്‍​പ്രൈ​സ​സ്-​ക്ല​സ്റ്റ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് പ്രോ​ഗ്രാ​മി​നു കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ സാ​ങ്കേ​തി​ക നൈ​പു​ണ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍​ഡ​സ്ട്രി അ​റ്റാ​ച്ച്‌​മെ​ന്റ് സെ​ല്ലാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. സി​മ​ന്‍​റ് ഉ​ല്‍​പാ​ദ​നം വ​ള​രെ ചെ​ല​വേ​റി​യ​തും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​ക്രി​യ​യാ​യ​തി​നാ​ല്‍ സി​മ​ന്റി​ന്റെ ബ​ദ​ലാ​യാ​ണ് നെ​ല്ലി​ന്റെ ചാ​ര​ത്തി​ല്‍​നി​ന്നു​ള്ള സി​മ​ന്റ് ഉ​ല്‍​പാ​ദ​ന​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്.

വ​യ​ലു​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ വ​യ്​​ക്കോ​ല്‍ ക​ത്തി​ക്കു​ന്ന​തും അ​നി​യ​ന്ത്രി​ത നി​ര്‍​മാ​ര്‍​ജ​ന​വും ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ല്‍ നെ​ല്ല് ഉ​പ​യോ​ഗി​ച്ചു​ള്ള സി​മ​ന്റ് ഉ​ല്‍​പാ​ദ​നം കെ​ട്ടി​ട നി​ര്‍​മാ​ണ വ്യ​വ​സാ​യ​ത്തി​ല്‍ വ​ന്‍ ജ​ന​പ്രീ​തി നേ​ടു​മെ​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​തീ​ക്ഷ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular