Wednesday, April 24, 2024
HomeKeralaഫ്രാങ്കോ കേസ് ; കന്യാസ്ത്രിക്ക് സ്വന്തം കൈപ്പടയില്‍ കത്തെഴുതി പിന്തുണയറിയ്ക്കാന്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍

ഫ്രാങ്കോ കേസ് ; കന്യാസ്ത്രിക്ക് സ്വന്തം കൈപ്പടയില്‍ കത്തെഴുതി പിന്തുണയറിയ്ക്കാന്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍

ബിഷ്പ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയാവുകയും അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്ത കന്യാസ്ത്രീ പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രിക്ക് പിന്തുണയറിയാക്കാന്‍ വിത്യസ്മായ ക്യാംപെയ്ന്‍. കന്യാസ്ത്രിക്ക് പിന്തുണയറിയിച്ചു കൊണ്ട് കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് പിന്തുണ അറിയിക്കുന്നത്.

മാധ്യമ പ്രവര്‍ത്തക ഷാഹിന കെ കെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്യാംപയിന്‍ വിശദീകരിച്ചു. ‘അവര്‍ തോല്‍ക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവര്‍ പൊരുതുന്നത്’ – കത്തെഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഷാഹിന കുറിച്ചു.

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, സാഹിത്യകാരി കെ ആര്‍ മീര എന്നിവരടക്കം നിരവധി പേര്‍ കന്യാസ്ത്രീക്ക് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular