Saturday, April 20, 2024
HomeUSAനിരന്തര ഭീഷണി മുഴക്കി ബൈഡന്‍ : പുല്ലുവില കല്പിക്കാതെ പുടിന്‍

നിരന്തര ഭീഷണി മുഴക്കി ബൈഡന്‍ : പുല്ലുവില കല്പിക്കാതെ പുടിന്‍

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ഉക്രൈന്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

ഒരു സമ്ബൂര്‍ണ്ണ യുദ്ധമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ബൈഡന്‍, അധിനിവേശം മാത്രമാണ് റഷ്യ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി.

എന്നാല്‍, കാര്യങ്ങള്‍ റഷ്യ വിചാരിച്ച പോലെ നിസ്സാരമാവില്ലെന്ന് പറഞ്ഞ ബൈഡന്‍, അങ്ങനെ ഒരു ആക്രമണമുണ്ടായാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍, അഞ്ചിലധികം തവണയാണ് പുടിന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉക്രൈന് സൈനിക സഹായം ഉള്‍പ്പെടെ നല്‍കുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പക്ഷേ, ഈ വക താക്കീതുകള്‍ കൊണ്ടൊന്നും റഷ്യ കുലുങ്ങുന്ന മട്ടില്ല. ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് പ്രഖ്യാപിച്ച റഷ്യ, പക്ഷേ, ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഈ വക കോലാഹലങ്ങള്‍ക്കിടയിലും വീണ്ടും വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനെപ്പോലുള്ള സംഘടനകള്‍ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും റഷ്യ കൂടുതല്‍ ടാങ്കുകളെയും ട്രൂപ്പുകളെയും അതിര്‍ത്തിയില്‍ വിന്യസിക്കുകയാണ്.

ഒരു ലക്ഷം സൈനികരെയെങ്കിലും റഷ്യ ഉക്രയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന ഒരു യുദ്ധത്തിനു വേണ്ടി പാശ്ചാത്യലോകം സജ്ജമായിക്കൊണ്ടിരിക്കുകയാണ് എന്ന് വിദേശ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular