Wednesday, April 24, 2024
HomeIndiaരാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം, മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികള്‍

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം, മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രാവസ്ഥയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്ക്.

കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 16.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

3,17,532 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 2,23,990 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മൂലം 491 മരണം കൂടി സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,87,693 ആയി ഉയര്‍ന്നു.

നിലവില്‍ 19,24,051 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 9,287 പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലത്തെ അപേക്ഷിച്ച്‌ ഒമിക്രോണ്‍ രോഗികളില്‍ 3.63 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular