Thursday, March 28, 2024
HomeIndiaപുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിന്നാല്‍ മാര്‍ച്ച്‌ മാസത്തോടെ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിന്നാല്‍ മാര്‍ച്ച്‌ മാസത്തോടെ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി∙ മാര്‍ച്ച്‌ മാസത്തോടെ കോവിഡ് നിയന്ത്രണവിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ സമീരന്‍ പാണ്ഡെ.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനാണ് സമീരന്‍ പാണ്ഡെ.

ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിക്കുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ മാര്‍ച്ച്‌ 11 ആകുമ്ബോള്‍ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പാണ്ഡെ പറഞ്ഞു.

ഒമിക്രോണ്‍ തരംഗം ഡിസംബര്‍ 11 മുതല്‍ മൂന്നു മാസം നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച്‌ 11 മുതല്‍ വ്യത്യാസം കാണാം. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ കോവിഡ് വ്യാപനശേഷി കുറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നും ഇപ്പോള്‍ അറിയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular