Thursday, March 28, 2024
HomeKeralaഅട്ടപ്പാടിയില്‍ ഭക്ഷ്യ സുരക്ഷ കമീഷന്‍ അംഗത്തിന്‍റെ മിന്നല്‍ സന്ദര്‍ശനം

അട്ടപ്പാടിയില്‍ ഭക്ഷ്യ സുരക്ഷ കമീഷന്‍ അംഗത്തിന്‍റെ മിന്നല്‍ സന്ദര്‍ശനം

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ല്‍ സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷ ക​മീ​ഷ​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ഭ​ക്ഷ്യ സു​ര​ക്ഷ ക​മീ​ഷ​ന്‍ അം​ഗം എ​സ്​.

ര​മേ​ശ​നാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ​ത്തി ആ​ദി​വാ​സി​ക​ളോ​ട് നേ​രി​ട്ട് പ്ര​ശ്ന​ങ്ങ​ള്‍ കേ​ട്ട​ത്.

ഊ​രു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ സ​മൂ​ഹ അ​ടു​ക്ക​ള​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. അം​ഗ​ന്‍​വാ​ടി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ന​ട​ക്കു​ന്ന പോ​ഷ​കാ​ഹാ​ര വി​ത​ര​ണം സം​ബ​ന്ധി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തെ ആ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

അ​ട്ട​പ്പാ​ടി​യി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​റി​ന് ന​ല്‍​കും.

മേ​ലേ മു​ള്ളി​യി​ല്‍ പ്ര​വൃ​ത്തി​ക്കു​ന്ന 121ാം ന​മ്ബ​ര്‍ റേ​ഷ​ന്‍ ക​ട​യി​ല്‍​നി​ന്ന്​ ആ​ദി​വാ​സി​ക​ള്‍​ക്ക് മാ​സം​തോ​റും ന​ല്‍​കേ​ണ്ട ഗോ​ത​മ്ബ് ന​ല്‍​കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. പു​ഴു​വും ചെ​ള്ളും നി​റ​ഞ്ഞ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

റേ​ഷ​ന്‍ ക​ട​യു​ടെ ഭി​ത്തി​ക​ള്‍ മു​ഴു​വ​ന്‍ ചെ​ള്ള് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ധി​ച്ച്‌ ജി​ല്ല സി​വി​ല്‍ സ​പ്ലെ ഓ​ഫി​സ​റോ​ട് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ക​മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular