Saturday, May 28, 2022
HomeUSA35 വികസിത രാജ്യങ്ങളിൽ ദയനീയമായ സാഹചര്യങ്ങളുള്ള ആറാമത്തെ രാജ്യം കാനഡ

35 വികസിത രാജ്യങ്ങളിൽ ദയനീയമായ സാഹചര്യങ്ങളുള്ള ആറാമത്തെ രാജ്യം കാനഡ

ടൊറന്റോ:  35 വികസിത രാജ്യങ്ങളിൽ ഏറ്റവും ദയനീയമായ സാഹചര്യങ്ങളുള്ളവയുടെ പട്ടികയിൽ  ആറാം സ്ഥാനമാണ് കാനഡയ്‌ക്കെന്ന് വാൻകൂവർ ആസ്ഥാനമായുള്ള നോൺ-പ്രാഫിറ്റ് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദ മിസറി ഇൻഡക്സ് റിട്ടേൺസ് നടത്തിയ പഠനത്തിൽ  പറയുന്നു.1991 ന് ശേഷമുള്ള  ഏറ്റവും ഉയർന്ന  പണപ്പെരുപ്പ നിരക്കാണ് കാനഡയിലേത് . വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും രാജ്യത്തെ ദോഷകരമായി ബാധിക്കുന്നു.

സാമ്പത്തികമായി  ഏറ്റവും പുരോഗമിച്ച 35 രാജ്യങ്ങളാണ് പഠനവിധേയമാക്കിയത്.2021 ൽ  കാനഡയുടെ പണപ്പെരുപ്പ നിരക്ക് 3.15 ലും  തൊഴിലില്ലായ്മ നിരക്ക് 7.72 ലും എത്തിയതുകൊണ്ടാണ് ദുരിത സൂചികയിൽ ആറാമത്തെ നിലയിൽ എത്തിയത്. .

കാനഡയേക്കാൾ ദുരിതം അനുഭവിക്കുന്ന അഞ്ച് സമ്പന്നരാജ്യങ്ങൾ മാത്രമാണ് ഉള്ളത്. 17.61 എന്ന മിസറി ഇൻഡക്‌സ് സ്‌കോറുമായി സ്‌പെയിൻ ഏറ്റവും മോശം സ്ഥാനത്താണ്, ഗ്രീസ് (15.73), ഇറ്റലി (11.96), ഐസ്‌ലൻഡ് (11.26) എന്നിങ്ങനെയാണ് ദുരിത സൂചിക.

ഫ്രാൻസ് (10.10), യുഎസ് (9.72), ഓസ്‌ട്രേലിയ (7.33), ബ്രിട്ടൻ (7.17) എന്നീ രാജ്യങ്ങളും കാനഡക്കു തൊട്ടു പിന്നാലെ ഉണ്ട്.

ഏറ്റവും കുറഞ്ഞ  ദുരിത സൂചിക സ്‌കോറുകളുള്ള രാജ്യങ്ങൾ സ്വിറ്റ്‌സർലൻഡും (3.57) ജപ്പാനുമാണ് (2.61).

രാജ്യത്തിന്റെ ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മ നിരക്കിനെക്കുറിച്ചും കനേഡിയൻ ജനത  ഉത്കണ്ഠാകുലരാണെന്നും മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാനഡ മികച്ച രീതിയിൽ  പ്രവർത്തിക്കുന്നില്ലെന്നും പഠനത്തിൽ പങ്കാളിയായ   ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജേസൺ ക്ലെമന്റ്സ് അഭിപ്രായപ്പെട്ടു.

കാനഡ ഗവൺമെന്റ്, പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറച്ചുകൊണ്ട്   ദുരിതങ്ങൾ ദൂരീകരിക്കുന്ന  നയങ്ങൾക്ക് മുൻഗണന നൽകണമെന്നും  ക്ലെമന്റ്സ് കൂട്ടിച്ചേർത്തു.

Canada sixth most miserable country among 35 developed nations: Study

 

Toronto, Jan 19 (IANS) Canadas highest inflation rate of 4.8 per cent since 1991 and rising unemployment numbers have made it the sixth most miserable country among 35 developed nations, as per a study.

According to the study — The Misery Index Returns — by Vancouver-based non-profit Fraser Institute, “The combination of Canada’s high inflation rate and its relatively high unemployment rate mean that Canada — and more importantly Canadians — are suffering from a comparatively high Misery Index.”

Among the 35 most advanced economies, Canada had the sixth worst Misery Index score in 2021 of 10.88 — a combination of Canada’s inflation rate of 3.15 and unemployment rate of 7.72, said the study.

Only five countries are more miserable than Canada. Spain is the worst with a Misery Index score of 17.61, followed by Greece (15.73), Italy (11.96) and Iceland (11.26).

Among the countries which are less miserable than Canada are France (10.10), the US (9.72), Australia (7.33) and Britain (7.17).

The least miserable countries with the lowest index scores are Switzerland (3.57) and Japan (2.61).

“Canadians are rightly concerned about the country’s high inflation and unemployment rates, and when compared to other developed countries, Canada is not doing well,” said Jason Clements, executive vice president of the Fraser Institute and study co-author.

“The fact that we are again discussing the Misery Index and Canada’s high ranking, it is bad news for all Canadians, who will suffer as a result,” said Clemens.

“Governments across Canada, particularly the federal government, should prioritize those policies that will make Canadians less miserable by lowering inflation and unemployment,” Clements added.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular