Friday, April 19, 2024
HomeUSAവിമാനത്താവളങ്ങളിലെ 5 ജി സിഗ്നൽ: തർക്കം മൂലം ചില വിമാനങ്ങൾ റദ്ദാക്കി

വിമാനത്താവളങ്ങളിലെ 5 ജി സിഗ്നൽ: തർക്കം മൂലം ചില വിമാനങ്ങൾ റദ്ദാക്കി

അമേരിക്കൻ വിമാനത്താവളങ്ങൾക്ക് സമീപം 5ജി  മൊബൈൽ ഫോൺ  സിഗ്നൽ വിന്യസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തെ തുടർന്ന് യുഎസിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കാൻ എയർ ഇന്ത്യ, എമിറേറ്റ്‌സ് എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള എയർലൈനുകൾ  നീക്കം നടത്തുന്നത് ആശങ്കയായി.

അമേരിക്കയിലെ മൊബൈൽ ദാതാക്കളായ വെറൈസണും എ.ടി.ആന്റ് ടിയുമാണ് ഈ ആഴ്ച മുതൽ 5ജി കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

എയർ പോർട്ടിന് സമീപം 5 ജി സൈന ടവറുകൾ വന്നാൽ  വിമാനത്തിലെ യന്ത്രങ്ങളെ ബാധിക്കുമെന്നതാണ് പ്രശ്നം.

5ജി  റോൾഔട്ടിൽ മാറ്റം വരുത്താനുള്ള തീരുമാനമുണ്ടെങ്കിലും, ചില ഫ്ലൈറ്റ് ഷെഡ്യൂൾ തടസ്സങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് ഡെൽറ്റ എയർ ലൈൻസ് മുന്നറിയിപ്പ് നൽകി.

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ്, ബോസ്റ്റൺ, ഷിക്കാഗോ, ഡാളസ്-ഫോർട്ട് വർത്ത്, ഹൂസ്റ്റൺ, മയാമി, ന്യുവാർക്ക്,  ഒർലാൻഡോ, ഫ്ലോറിഡ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ  നിർത്തുമെന്ന് പ്രഖ്യാപിച്ചു. ലോസ് ഏഞ്ചലസ്, ന്യൂയോർക്ക്, വാഷിംഗ്ടൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ തുടരുമെന്നും  അറിയിച്ചിട്ടുണ്ട്.

യുഎസിൽ ചില വിമാനത്താവളങ്ങളിൽ 5ജി മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനപരമായ ആശങ്കകൾ കാരണം ഫ്ലൈറ്റ് പ്ലാനുകൾ മാറ്റുകയാണെന്ന്  എമിറേറ്റ്സ് പറഞ്ഞു.

ജപ്പാൻ ആസ്ഥാനമായുള്ള ഓൾ നിപ്പോൺ എയർവേയ്‌സും  സമാനമായ  പ്രഖ്യാപനം നടത്തി. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ 5G വയർലെസ് സേവനത്തിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ വിമാനത്തിന്റെ ആൾട്ടിമീറ്ററുകളെ തടസ്സപ്പെടുത്തുമെന്ന് സൂചിപ്പിച്ചിരിക്കുന്നത്  ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം.

ബോയിംഗ് 777 വിമാനം പ്രവർത്തിപ്പിക്കുന്ന എല്ലാ എയർലൈനുകളും    ഫ്ലൈറ്റ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബോയ്ങ്ങിന്റെ  അറിയിപ്പിന്റെ അടിസ്ഥാനത്തിൽ യുഎസിലേക്കും യു എസിൽ നിന്നുമുള്ള  ചില വിമാനങ്ങൾ റദ്ദാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെന്ന് ഓൾ നിപ്പോൺ എയർവേയ്‌സ് അറിയിച്ചു.

ന്യൂയോർക്ക്, ന്യുവാർക്ക്, ചിക്കാഗോ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ  റദ്ദാക്കുമെന്ന് എയർ ഇന്ത്യയും  അറിയിച്ചു. 5 ജിയിലേക്ക് മാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള വിമാന സർവീസുകൾ  എയർ ഇന്ത്യ  ഇന്നുമുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് എയർ ഇന്ത്യയുടെ  ഔദ്യോഗിക ട്വിറ്ററിലൂടെയാണ്  യാത്രക്കാരെ അറിയിച്ചിരിക്കുന്നത് .

ജർമ്മനി ആസ്ഥാനമായുള്ള ലുഫ്താൻസ മയാമിയിലേക്കുള്ള ഒരു വിമാനം റദ്ദാക്കിയതായും ചില വിമാനങ്ങളിൽ ബോയിംഗ് 747-8 മോഡലിൽ നിന്ന് 747-400 മോഡലിലേക്ക് മാറുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ബോയിംഗ് 777 ഉപയോഗിക്കാനിരുന്ന ചില യുഎസ് വിമാനങ്ങൾ ബ്രിട്ടീഷ് എയർവേസും  റദ്ദാക്കി.
ചില വിമാനത്താവളങ്ങൾക്ക് സമീപം 5ജി  ആന്റിന അപ്‌ഗ്രേഡുകൾ സ്വമേധയാ വൈകിപ്പിക്കുമെന്ന് എ ടി ആൻഡ് ടി, വെറൈസൺ എന്നിവ പ്രഖ്യാപിച്ചു.

വെറൈസൺ തങ്ങളുടെ 5ജി  അൾട്രാ വൈഡ്‌ബാൻഡ് നെറ്റ്‌വർക്ക് ബുധനാഴ്ച ആരംഭിക്കുമെന്ന് പറഞ്ഞു, ഇത് 90 മില്യണിലധികം  അമേരിക്കക്കാർക്ക് നെറ്റ്‌വർക്കിന്റെ  വേഗതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുകയും എവിടെയായിരുന്നാലും മികച്ച ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പാക്കുകയും ചെയ്യുമെന്നും ഉറപ്പുനൽകി.

രാജ്യത്തെ മുൻനിര വയർലെസ് ദാതാവ് എന്ന നിലയിൽ, എയർപോർട്ടുകൾക്ക് ചുറ്റുമുള്ള  5ജി  നെറ്റ്‌വർക്ക് പരിമിതപ്പെടുത്താൻ  സ്വമേധയാ തീരുമാനിച്ചതായി വെറൈസൺ  പ്രസ്താവനയിലൂടെ അറിയിച്ചു. മറ്റ് 40-ലധികം രാജ്യങ്ങളിൽ സുരക്ഷിതവും പൂർണ്ണമായി പ്രവർത്തനക്ഷമവുമായിരുന്നിട്ടും  ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (എഫ്‌എഎ) അമേരിക്കയിലെ എയർലൈനുകൾക്കും വിമാനത്താവളങ്ങളിൽ 5 ജി  വരുന്നതിലെ പ്രശ്‍നം   പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞില്ലെന്നത് കമ്പനി ചൂണ്ടിക്കാട്ടി.

പ്രധാന വിമാനത്താവളങ്ങളിൽ 5ജി  വിന്യാസം വൈകിപ്പിക്കാനും  പരിമിതമായ സ്ഥലങ്ങളിൽ സുരക്ഷിതമായ 5ജി  വിന്യാസത്തിനായി   പ്രവർത്തിക്കുന്നത് തുടരാനും സമ്മതിച്ചതിന്  പ്രസിഡന്റ് ബൈഡൻ വെറൈസണിനും എടി ആൻഡ് ടിക്കും നന്ദി അറിയിച്ചു.

പ്രതികൂല കാലാവസ്ഥയിൽ പറന്നുയരാനും ഇറങ്ങാനും പൈലറ്റുമാർ ആശ്രയിക്കുന്ന പ്രധാന സുരക്ഷാ ഉപകരണങ്ങളെ തടസ്സപ്പെടുത്തുന്നതാണ്   റൺവേകൾക്ക് സമീപമുള്ള  5 ജി സിഗ്നലുകൾ  എന്ന എയർലൈനുകൾ ചൂണ്ടിക്കാട്ടുന്നു.

5  ജി ടവർ വിന്യാസത്തിന്റെ 90 ശതമാനത്തിലധികം ഷെഡ്യൂൾ ചെയ്തതുപോലെ തന്നെ തുടരാൻ   അനുവദിക്കുക്കുമെന്നും  ബൈഡൻ പറഞ്ഞു.
അതിവേഗ ഇന്റർനെറ്റ്  എന്നതാണ് ലക്ഷ്യമെന്ന്    പ്രസിഡന്റ് കൂട്ടിച്ചേർത്തു.  5ജി വിപുലീകരിക്കുന്നതും ഇന്റർനെറ്റ് സേവനത്തിലെ മത്സരം പ്രോത്സാഹിപ്പിക്കുന്നതും നിർണായകമായ മുൻഗണനകളാണെന്നും ഭാവിയിലേക്കുള്ള  വലിയ ചുവടുവെപ്പായിരിക്കുമിതെന്നും  ബൈഡൻ അഭിപ്രായപ്പെട്ടു.

ലോകമെമ്പാടും പ്രാവർത്തികമാക്കുന്ന കാര്യത്തെ അതേ ബുദ്ധി പ്രയോഗിച്ച്   പരിഹാരങ്ങൾ കണ്ടെത്താൻ ബൈഡൻ   ഭരണകൂടത്തോട്  യുണൈറ്റഡ് എയർലൈൻസ് പ്രസ്താവനയിലൂടെ  അഭ്യർത്ഥിച്ചിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular