Tuesday, April 23, 2024
HomeKeralaലൈംഗീക പീഡനത്തിന് ക്വട്ടേഷന്‍ ചരിത്രത്തിലാദ്യം ; ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍

ലൈംഗീക പീഡനത്തിന് ക്വട്ടേഷന്‍ ചരിത്രത്തിലാദ്യം ; ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാക്ഷേയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഈ കേസില്‍ ഇതുവരെ 20 സാക്ഷികള്‍ കൂറ് മാറിയെന്നും ഇത് ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് നിരവധി തെളവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറന്‍സിക് പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ദിലീപ് ഉന്നയിച്ച് ആവശ്യങ്ങളെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്  പ്രോസിക്യൂഷന്‍ കോടയിതിയില്‍ സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച അന്വേഷണത്തിന്റെ പുരോഗതി എന്താണെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന ആവശ്യവും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയല്‍ സമര്‍പ്പിക്കണമെന്ന ദിലീപിന്റെ ആവശ്യവുമാണ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.

അതേസമയം അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെടാനാകില്ലെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ദിലീപിന്റെ ഹര്‍ജി ജനുവരി 25ലേക്ക് മാറ്റി. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നീട്ടണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

 അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ കേസിലെ തെളിവുകളില്‍ കൃത്രിമത്വം കാണിക്കാന്‍ സാധ്യതയുണ്ടെന്നും ദൃശ്യങ്ങള്‍ കൈമാറണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ ഇടയുണ്ടെന്ന ദിലീപിന്റെ വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാവശ്യപ്പെട്ട ഹര്‍ജിക്ക് ഒപ്പം ദിലീപിന്റെ ഈ ഹര്‍ജിയും 25 ലേക്ക് മാറ്റി. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ അത് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular