Friday, March 29, 2024
HomeIndia5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌കുകള്‍ ശുപാര്‍ശ ചെയ്യുന്നില്ല, പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌കുകള്‍ ശുപാര്‍ശ ചെയ്യുന്നില്ല, പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡല്‍ഹി: 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ആന്‍റിവൈറലുകളോ മോണോക്ലോണല്‍ ആന്റിബോഡികളോ ഉപയോഗിക്കുന്നത് കോവിഡ് അണുബാധയുടെ തീവ്രത കണക്കിലെടുക്കാതെ ശുപാര്‍ശ ചെയ്യുന്നില്ല.

കൂടാതെ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ക്ലിനിക്കല്‍ പുരോഗതിക്ക് വിധേയമായി 10 മുതല്‍ 14 ദിവസത്തിനുള്ളില്‍ അവ കുറയ്ക്കണമെന്നും സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു.

കുട്ടികളിലും കൗമാരക്കാരിലും (18 വയസ്സിന് താഴെയുള്ളവര്‍) കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അഞ്ച് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രക്ഷിതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സുരക്ഷിതമായും ഉചിതമായും മാസ്ക് ഉപയോഗിക്കാനുള്ള കുട്ടിയുടെ കഴിവിനെ ആശ്രയിച്ച്‌ 6-11 വയസ് പ്രായമുള്ളവര്‍ക്ക് മാസ്ക് ധരിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular