Friday, March 29, 2024
HomeKeralaവ്യാജമദ്യം,ലേബലുകളും വ്യാജ ഹോളോഗ്രാമുകളും: 2 പേര്‍ കസ്റ്റഡിയില്‍

വ്യാജമദ്യം,ലേബലുകളും വ്യാജ ഹോളോഗ്രാമുകളും: 2 പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ താമസമില്ലാത്ത വീട്ടില്‍നിന്നു വന്‍തോതില്‍ സ്പിരിറ്റും വ്യാജമദ്യവും അനുബന്ധ സാധനങ്ങളും പിടികൂടിയ കേസില്‍ 2 പേര്‍ അമ്ബലപ്പുഴ പൊലീസിന്റെ കസ്റ്റ‍ഡിയിലെന്നു സൂചന.

കൂടുതല്‍പേര്‍ ഈ കേസില്‍ പ്രതികളായേക്കും. കേസില്‍ കരുമാടി സ്വദേശി രാഹുലിനെ (29) ഡിസംബര്‍ 11നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമ്ബലപ്പുഴ കരൂ‍ര്‍ കാഞ്ഞൂര്‍മഠത്തിനു കിഴക്ക് വീട്ടില്‍നിന്ന് 1000 ലീറ്ററിലധികം മദ്യവും സ്പിരിറ്റും പിടികൂടിയത് ഡിസംബര്‍ പത്തിനാണ്. കേസുമായി ബന്ധപ്പെട്ട് മംഗളൂരു, കോയമ്ബത്തൂര്‍ എന്നിവി‌ടങ്ങളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.പ്രതികള്‍ സ്പിരിറ്റില്‍ കൃത്രിമ നിറങ്ങളും മറ്റും ചേര്‍ത്തു വിവിധ രീതിയിലുള്ള വ്യാജമദ്യം ഈ വീട്ടില്‍ വെച്ച്‌ നിര്മിക്കുകയായിരുന്നു . ലേബലുകളും വ്യാജ ഹോളോഗ്രാമുകളും നിര്‍മിച്ച്‌ യന്ത്രസഹായത്തോടെ കുപ്പികളില്‍ നിറ‍ച്ച്‌ വിവിധ ജില്ലകളിലെ ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു രീതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular