Thursday, April 25, 2024
HomeKeralaമൂന്നുപേരുമായി അമിതവേഗതയില്‍ എത്തിയ സ്‌കൂട്ടര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

മൂന്നുപേരുമായി അമിതവേഗതയില്‍ എത്തിയ സ്‌കൂട്ടര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

കഴക്കൂട്ടം: അമിതവേഗതയില്‍ മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പെരുമാതുറ പുതുക്കുറുച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ അന്‍സാര്‍ (50) ആണ് മരിച്ചത്.

പെരുമാതുറ ഒറ്റപ്പന ജങ്ഷനു സമീപം വ്യാഴാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം.

അന്‍സാര്‍ നടന്നു പോകുന്നതിനിടെ അതുവഴി വന്ന സ്‌കൂട്ടര്‍ അന്‍സാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അന്‍സാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്‍സാറിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular