Thursday, March 28, 2024
HomeCinemaഅനുഭവിച്ച പ്രശ്നങ്ങളെല്ലാം കമ്മിറ്റിക്ക് മുമ്ബാകെ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്, ഇനിയും കാത്തിരിക്കാനാവില്ല; ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്ന് മന്ത്രിയെ...

അനുഭവിച്ച പ്രശ്നങ്ങളെല്ലാം കമ്മിറ്റിക്ക് മുമ്ബാകെ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്, ഇനിയും കാത്തിരിക്കാനാവില്ല; ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്ന് മന്ത്രിയെ കാണും

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്ന് നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തും.

വൈകിട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ഹേമ സമിതിയെ അറിയിച്ചതെന്നും റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാന്‍ എല്ലാ തരത്തിലുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. ഇതേ ആവശ്യവുമായി അംഗങ്ങള്‍ നേരത്തേ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല സമിതിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞിരുന്നു.

വനിതാ കമ്മീഷമുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇനി കാത്തിരിക്കാനാവില്ലെന്നാണ് ഡബ്ല്യുസിസി അറിയിച്ചത്. കമ്മിറ്റിക്ക് മുമ്ബാകെ തനിക്കുണ്ടായ എല്ലാ പ്രശ്നങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. ഒരുപാട് സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular