Tuesday, April 16, 2024
HomeKeralaപ്ലാസ്റ്റിക് ​ഷ്രെഡിങ്​ യൂനിറ്റിന് തീപിടിച്ചു; 50 ല​ക്ഷത്തിന്‍റെ നാ​ശ​ന​ഷ്ടം

പ്ലാസ്റ്റിക് ​ഷ്രെഡിങ്​ യൂനിറ്റിന് തീപിടിച്ചു; 50 ല​ക്ഷത്തിന്‍റെ നാ​ശ​ന​ഷ്ടം

പ​ര​വൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​സ്റ്റി​ക് ഷ്രെ​ഡി​ങ് യൂ​നി​റ്റി​നു തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം 12.30 നു ​മു​ത​ല​ക്കു​ള​െ​ത്ത ഹ​രി​ത​ക​ര്‍മ​സേ​ന​യു​ടെ യൂ​നി​റ്റി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വി​വ​രം പ​ര​വൂ​ര്‍ അ​ഗ്​​നി ശ​മ​ന സേ​ന​യി​ലും പൊ​ലീ​സി​ലും അ​റി​യി​ച്ച​ത്.

പ​ര​വൂ​രി​ല്‍നി​ന്നും ക​ല്ല​മ്ബ​ല​ത്തി​ല്‍നി​ന്നും എ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന സം​ഘ​ങ്ങ​ളാ​ണ്​ തീ​കെ​ടു​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. 50 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ചു ​െവ​ച്ചി​രു​ന്ന ഷെ​ഡ് പൂ​ര്‍ണ​മാ​യും ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ ഷെ​ഡി​ന് തീ​പി​ടി​ക്കാ​ത്ത​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഷെ​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യ​ന്ത്ര​ങ്ങ​ളും മ​റ്റ് വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വി​വ​രം അ​റി​ഞ്ഞ് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ണും കൗ​ണ്‍സി​ല​ര്‍മാ​രും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

പ​ര​വൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഡി. ​ഉ​ല്ലാ​സ്, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ്​ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ​അ​നി​ല്‍​കു​മാ​ര്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ ബി. ​ശ്രീ​കു​മാ​ര്‍, ഫ​യ​ര്‍ ഓ​ഫി​സ​ര്‍​മാ​രാ​യ സി. ​ഷാ​ജി, ഒ. ​കി​ര​ണ്‍, എ​സ്. അ​നി​ല്‍​കു​മാ​ര്‍, എ​സ്. അ​നൂ​പ്, എ​സ്.​എം. ആ​ദ​ര്‍​ശ്, ആ​ര്‍. ര​തീ​ഷ്, എ.​ജെ. അം​ജി​ത്ത്, ഫ​യ​ര്‍ ഡ്രൈ​വ​ര്‍​മാ​രാ​യ വൈ. ​അ​ബ്ബാ​സ്, കെ.​എ​സ്. ഗി​രീ​ഷ്​ കു​മാ​ര്‍, ഹോം​ഗാ​ര്‍​ഡു​മാ​രാ​യ ജി.​എ​സ്. സ​ജേ​ഷ്​ കു​മാ​ര്‍, കെ. ​ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular