Thursday, April 25, 2024
HomeUSA2024 ലും റണ്ണിങ് മേറ്റ് കമല ഹാരിസ് തന്നെയെന്ന് ബൈഡൻ

2024 ലും റണ്ണിങ് മേറ്റ് കമല ഹാരിസ് തന്നെയെന്ന് ബൈഡൻ

ന്യൂയോർക്ക്, ജനുവരി 20: ബൈഡൻ ഭരണകൂടം  അധികാരത്തിലേറി ആദ്യ വർഷം പൂർത്തിയാകുന്ന വേളയിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്നെ 2024 ലും തന്റെ റണ്ണിങ് മേറ്റായി എത്തുമെന്ന്  യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തറപ്പിച്ചു പറഞ്ഞു .

ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ ഒരു റിപ്പോർട്ടറുടെ  ചോദ്യത്തിനുള്ള മറുപടിയായാണ് പ്രസിഡന്റ് ഇക്കാര്യം   പറഞ്ഞത്.

വൈസ് പ്രസിഡന്റ് ഹാരിസിനെ വോട്ടവകാശ നിയമം സംബന്ധിച്ച  ചുമതല ഏൽപ്പിച്ചതിനെത്തുടർന്നുള്ള  അവരുടെ പ്രവർത്തനത്തിൽ തൃപ്തനാണോ എന്നും ബൈഡനോട് ചോദിച്ചിരുന്നു. ഹാരിസ് നല്ലരീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് തന്നെയാണ് പ്രസിഡന്റ് വിലയിരുത്തിയത്.

ആദ്യ ഇന്ത്യൻ-അമേരിക്കൻ  വൈസ് പ്രസിഡന്റായി കഴിഞ്ഞ വർഷം സത്യപ്രതിജ്ഞ ചെയ്ത ശേഷം, തന്റെ അമ്മ ശ്യാമള ഗോപാലനെക്കുറിച്ച് അഭിമാനത്തോടെ ഹാരിസ് പ്രസംഗിച്ചിരുന്നു. അമ്മയുടെ അനിയത്തിമാരെപ്പറ്റിയും (ചിത്തി) പറയുകയുണ്ടായി. ‘ഞങ്ങൾ നിര്ഭയരും വലിയ കാര്യമാണ് ചെയ്യാൻ ആഗ്രഹിക്കുന്നവരുമാണ്. പ്രതിസന്ധികൾ അതിജീവിച്ച് ഞങ്ങൾ ഉയരങ്ങളിൽ എത്തും,’ അവർ പറഞ്ഞു.

അതേസമയം. ഹാരിസിന്റെ  പ്രകടനത്തെയും ഭാവിയെയും കുറിച്ചുള്ള ചോദ്യങ്ങൾ നിലവിൽ വലിയ വെല്ലുവിളി ഉയർത്തുന്നുന്നുണ്ട്.

റിയൽക്ലിയർ പൊളിറ്റിക്സ് പോളിംഗ്  അനുസരിച്ച്,ശരാശരി 50.3 ശതമാനം പേർ ഹാരിസിന്റെ പ്രകടനത്തെ അംഗീകരിക്കുന്നില്ല. ബൈഡനോട്   തൃപ്തിയില്ലാത്തവർ   53.3 ശതമാനം. 39.7 ശതമാനം പേർ മാത്രമാണ് ഹാരിസിന്റെ പ്രകടനത്തെ മികച്ചതായി  അംഗീകരിക്കുന്നത്.

സെനറ്റ്  അധ്യക്ഷ എന്നതാണ്  ഹാരിസിന്റെ  ഏറ്റവും പ്രധാനപ്പെട്ട ജോലി. രണ്ട് പാര്ട്ടിക്കും 50-50  അംഗങ്ങളായതിനാൽ ഹാരിസിന്റെ വോട്ട്  നിർണായകം.    ടൈ ബ്രേക്കിംഗ്  വോട്ട് വിനിയോഗിക്കുന്നതിലൂടെ പല സുപ്രധാന വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കാൻ അവരുടെ അവർക്ക് കഴിയുന്നു.

ബൈഡൻ ചുമതല ഏൽപ്പിച്ചു കൊടുത്ത വോട്ടിംഗ് അവകാശ ബിൽ സംരക്ഷിക്കുന്നതിലും  നിയമവിരുദ്ധ കുടിയേറ്റ പ്രശ്നത്തിലും  ഹാരിസിന്റെ പ്രകടനത്തിൽ ഭൂരിഭാഗവും അതൃപ്തി പ്രകടിപ്പിച്ചു.

റിപ്പബ്ലിക്കന്മാരുടെ എതിർപ്പിനെ നേരിട്ടുകൊണ്ട് പിടിച്ചുനിൽക്കാൻ  പാർട്ടിക്കുള്ളിൽ നിന്ന്  വേണ്ടത്ര പിന്തുണ  ഹാരിസിന്  ലഭിക്കുന്നുമില്ല.

പരിഹരിക്കാനാവില്ലെന്ന്  ഉറപ്പുള്ള ചുമതലകളാണ് ഹാരിസിന്റെ ചുമലിൽ കെട്ടിയേല്പിക്കുന്നത് എന്നാണ് അവരുടെ അനുയായികൾ നിരത്തുന്ന ന്യായം.

2024-ൽ ഹാരിസ് റണ്ണിങ് മേറ്റായി ഒപ്പമുണ്ടാകുമെന്ന് ബൈഡൻ അസന്നിഗ്ദ്ധമായി പറഞ്ഞതിനാൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. എങ്കിലും, തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 81  വയസ്സ് തികയുന്ന ബൈഡൻ, വീണ്ടും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചാൽ എന്താകും കഥ എന്നതാണ് ചർച്ചാവിഷയം.

നല്ല ആരോഗ്യമുണ്ടെങ്കിൽ 2024-ൽ മത്സരിക്കാൻ തനിക്ക്  ആഗ്രഹമുണ്ടെന്നാണ് ബൈഡൻ ഒരു  അഭിമുഖത്തിൽ  പറഞ്ഞത്.

 പ്രായത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്, 2021 നവംബറിലെ  പൊളിറ്റിക്കോ വോട്ടെടുപ്പ് കാണിക്കുന്നത് 48 ശതമാനം വോട്ടർമാരും അദ്ദേഹം മാനസികമായി ആരോഗ്യവാനാണെന്നതിനോട് യോജിക്കുന്നില്ല,  46 ശതമാനം മാത്രമേ അത്  സമ്മതിക്കുന്നുള്ളൂ.

അതിനിടെ ന്യു യോർക്ക് ടൈംസ് കോളമിസ്റ് ടോം ഫ്രീഡ്മാൻ, അടുത്ത അതെരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ വിമതയായ കോൺഗ്രസംഗം ലിസ് ചെയ്നിയെ വൈസ് പ്രസിഡന്റാക്കണമെന്ന് നിർദേശിച്ചിരുന്നു.  ഇത് ഐക്യ നീക്കം ശക്തിപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ട്രംപിന്റെ എതിരാളിയായ ചെയ്നി, മുൻ  വൈസ് പ്രസിഡന്റ് ഡിക്ക് ചെയ്നിയുടെ മകളാണ്.

ഇനി ഹാരിസ് ആണ് പ്രസിഡന്റ് സ്ഥാനാര്ത്ഹി എങ്കിൽ റിപ്പബ്ലിക്കൻ സെനറ്ററും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ മിറ്റ് റോംനിയെ റണ്ണിംഗ് മേറ്റ് ആക്കണമെന്ന് നിർദേശിക്കുന്നു. അദ്ദേഹവും ട്രംപ് വിരുദ്ധനാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular