Thursday, March 28, 2024
HomeKeralaപക്ഷിപ്പനി; 6920 താറാവുകളെ കൊന്നൊടുക്കി

പക്ഷിപ്പനി; 6920 താറാവുകളെ കൊന്നൊടുക്കി

ഹരിപ്പാട്: വീയപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച 6920 താറാവുകളെ കൊന്നു നശിപ്പിച്ചു. വീയപുരം വെള്ളംകുളങ്ങരയിലെ കരീപാടത്തിന് സമീപം ഇന്നലെയാണ് കള്ളിങ് നടത്തിയത്.

താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്റെ താറാവുകളെ ആണ് കൊന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ വീയപുരം പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി.

ഡോ. സുള്‍ഫിക്കര്‍,ഡോ. പ്രിയശിവറാം,ഡോ. ബിന്ദുകുമാരി,ഡോ. വിപിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വതിലുള്ള 20 അംഗങ്ങളാണ് സംഘമാണ് കള്ളിങ് നടത്തിയത്. അഞ്ചു താറാവിനെ തിരുവല്ലയിലെ മഞ്ഞാടിയിലും, 10 താറാവിനെ ഭോപ്പാലിലും, ആറ് താറാവിനെ ആലപ്പുഴയിലുമാണ് പരിശോധനക്ക് വിധേയമാക്കിയത്. എല്ലാ പരിശോധനയിലും പക്ഷിപ്പനിസ്ഥിരീകരിച്ചിരുന്നു. പരിശോധനഫലം ലഭിക്കാന്‍ 15 ദിവസത്തോളം കാത്തിരിക്കേണ്ടിവന്നുവെന്നും ഷെഫീക്ക് പറയുന്നു. 16ലക്ഷംരൂപയോളം ഈ ഇനത്തില്‍ നഷ്ടമുണ്ടെന്നും നഷ്ടപരിഹാരംലഭിക്കില്ലയെന്ന കളക്ടറുടെ അറിയിപ്പ് എന്നെ കടക്കെണിയിലാക്കിയെന്നും ഷെഫീഖ്പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular