Wednesday, April 24, 2024
HomeIndiaടിപിആര്‍ 40 ശതമാനം പിന്നിട്ടു 1798 പേര്‍ക്ക് കോവിഡ്

ടിപിആര്‍ 40 ശതമാനം പിന്നിട്ടു 1798 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ കൊവിഡ് വ്യാപനംആശങ്ക ഉയര്‍ത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല്‍പ്പത് പിന്നിട്ടു.

ഇന്നലെ ടിപിആര്‍ 40.23 ശതമാനമാണ്. 1798 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1727 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. 54 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 585 പേര്‍ രോഗമുക്തരായി. നിലവില്‍ 8465 പേര്‍ ചികിത്സയില്‍ കഴിയുന്നു.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സ്വാഭാവികമല്ലാത്ത ലക്ഷണങ്ങള്‍ പ്രകടമായാല്‍ ചികിത്സ തേടുന്നതിന് ജില്ലാതല കോവിഡ് കണ്‍ട്രോള്‍ റൂമിലെ 0477 2239999 എന്ന ഫോണ്‍ നമ്ബരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കടുത്ത പനി തുടരുക, ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുക, പള്‍സ് ഓക്സിമീറ്ററില്‍ ഓക്സിജന്‍ സാച്ചുറേഷന്‍ 94ല്‍ താഴ്ന്നു നില്‍ക്കുക, നെഞ്ചില്‍ വേദയോ ഭാരമോ അനുഭവപ്പെടുക, ശരീരവേദന, കടുത്ത ക്ഷീണം, പേശീവേദന, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരാണ് വൈദ്യ സഹായം തേടേണ്ടത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച്‌ ചികിത്സാ കേന്ദ്രത്തിലേക്ക് മാറണം. നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ഡിസി മില്‍സ് എന്നിവിടങ്ങിള്‍ കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രങ്ങളില്‍ രോഗികള്‍ നേരിട്ടു ചെല്ലുന്നത് ഒഴിവാക്കി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular