Friday, March 29, 2024
HomeKeralaപി എ... വയനാട്‌ കണ്ട പ്രക്ഷോഭകാരി

പി എ… വയനാട്‌ കണ്ട പ്രക്ഷോഭകാരി

കല്‍പ്പറ്റ> കമ്യൂണിസ്റ്റ് പാര്‍ടിക്ക് വേരോട്ടമില്ലാത്ത കുടിയേറ്റ മണ്ണില്‍ പാര്‍ടി ആശയങ്ങള്‍ക്ക് അടിത്തറ പാകാന്‍ പി എയുടെ നേതൃപാടവം തുണയായി.

ഏറ്റവും ദുഷ്കരമായ കാലയളവിലാണ് 2007വരെ പാര്‍ടിയെ ചങ്കുറപ്പോടെ പി എ മുഹമ്മദ് നയിച്ചത്. സിഐടിയു ജില്ലാ പ്രസിഡന്റായി തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി. എച്ച്‌എംഎല്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് 1961ല്‍ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ചു.

അടിയന്തരവസ്ഥകാലത്ത് പ്രകടനം നടത്തിയതിന്റെ പേരില്‍ കോഴിക്കോട് സബ് ജയിലില്‍ മൂന്ന് മാസം തടവില്‍ കിടന്നു. 2003ല്‍ പി എ നേതൃത്വം നല്‍കിയ കര്‍ഷകസമരമാണ് ജില്ല കണ്ട ആദ്യത്തെ ഏറ്റവും വലിയ പ്രക്ഷോഭം. നാടിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്കായി വയനാട് ഹര്‍ത്താല്‍ നടത്തി.

1963ല്‍ മേപ്പാടി പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു .1979 മുതല്‍ 1984 വരെ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റായി പാര്‍ലമെന്ററി രംഗത്തും പി എ തിളങ്ങി. വികേന്ദ്രീകൃതാസൂത്രണം കേട്ട്കേള്‍വി പോലുമല്ലാത്ത കാലഘട്ടത്തില്‍ വാര്‍ഡ് വികസനസമിതി വിളിച്ച്‌ ചേര്‍ത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ഇഎംഎസ് പോലും ശ്ലാഘിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

2003ലെ വയനാട് ഹര്‍ത്താലും പാര്‍ലമെന്റ് മാര്‍ച്ചുമെല്ലാം പിഎയുടെ പോരാട്ട മികവിന്റെ ബാക്കിപത്രങ്ങള്‍. 2011ല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular