Friday, March 29, 2024
HomeKeralaവട്ടിയൂര്‍ക്കാവിലെ ഫ്‌ളാറ്റ് വിവാദം: നടക്കുന്നത് കുപ്രചരണമെന്ന് ഗായിക ചിത്രയുടെ ഭര്‍ത്താവ്

വട്ടിയൂര്‍ക്കാവിലെ ഫ്‌ളാറ്റ് വിവാദം: നടക്കുന്നത് കുപ്രചരണമെന്ന് ഗായിക ചിത്രയുടെ ഭര്‍ത്താവ്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് കുപ്രചാരണമെന്ന് ഗായിക ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍.

തനിക്കെതിരെ ആക്ഷേപം ഉയര്‍ത്തുന്നത് പ്രമോദ് എന്നയാളാണ്. പ്രമോദിനെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുത്തീര്‍ക്കുന്നതിനുള്ള സമ്മര്‍ദതന്ത്രമാണ് നടക്കുന്നതെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്കും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular