Friday, April 26, 2024
HomeUSAനാലംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ വിദേശകാര്യമന്ത്രി നിർദേശിച്ചു

നാലംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ വിദേശകാര്യമന്ത്രി നിർദേശിച്ചു

ന്യൂയോർക്ക്, ജനുവരി 21: യു എസ് -കാനഡ അതിർത്തിയിൽ  പിഞ്ചുകുഞ്ഞടക്കം നാലംഗ ഇന്ത്യൻ കുടുംബം  മരിച്ച   സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യൻ അംബാസഡർമാരായ തരൺജിത് സിംഗ് സന്ധു, അജയ് ബിസാരിയ എന്നിവരോട്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വെള്ളിയാഴ്ച  നിർദേശം നൽകി .
ട്വീറ്റിലൂടെയാണ്  മന്ത്രി ഇക്കാര്യം അറിയിച്ചത്.

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിലെ ഉദ്യോഗസ്ഥർ കാനഡയിൽ നിന്ന് യുഎസിലേക്ക് കടന്ന ഒരു കൂട്ടം ആളുകളെ  മാനിറ്റോബയിലെ എമേഴ്‌സൺ പട്ടണത്തിന് സമീപം പിടികൂടിയതായി ബുധനാഴ്ച രാവിലെ 9.23 ന് വിവരം ലഭിച്ചിരുന്നെന്നും ഉടനെ തന്നെ   അതിർത്തിയുടെ ഇരുവശത്തും തിരച്ചിൽ ആരംഭിച്ചെന്നുമാണ് യു.എസ. കാനഡ അധികൃതർ അറിയിച്ചത്. .

റോയൽ കാനഡ മൗണ്ടഡ് പോലീസ്  ഈ സമയം   പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. തിരച്ചിൽ വിപുലമായതോടെ  ഉച്ചയ്ക്ക് 1.30 ന്, മൂന്ന് വ്യക്തികളുടെ മൃതദേഹങ്ങൾ   അതിർത്തിയിൽ,  നിന്ന് ഏകദേശം 10 കിലോമീറ്റർ കിഴക്ക് എമേഴ്‌സണിൽ കണ്ടെത്തി.

പ്രായപൂർത്തിയായ ഒരു പുരുഷൻ, പ്രായപൂർത്തിയായ ഒരു സ്ത്രീ, ഒരു കൈക്കുഞ്ഞ്  എന്നിവരാണ് മരണപ്പെട്ടതെന്ന് ആർ എം സി പി സ്ഥിരീകരിച്ചു. കൂടുതൽ ഇരകളുണ്ടാകുമെന്ന് കരുതി , ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയും ഒരു കൗമാരക്കാരന്റെ കൂടി  കണ്ടെത്തുകയുമായിരുന്നു.

ഇത് മനുഷ്യക്കടത്താണെന്ന് ഊഹാപോഹം ഉയർന്നിരുന്നു. കാനഡയിൽ നിന്ന് യു എസിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കവെയാണ് സംഭവമെന്നാണ്   അനുമാനം.

ഗുജറാത്തി സംസാരിക്കുന്ന ഒമ്പത് ഇന്ത്യക്കാർ അടങ്ങുന്ന സംഘത്തെ ഇടയ്ക്ക് വച്ച് എമേർസണിനടുത്ത്  ഇറക്കിവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് അറിയുന്നത്.

അന്വേഷണത്തിന്റെ  പ്രാരംഭ ഘട്ടത്തിൽ തന്നെ, അസഹ്യമായ തണുപ്പിൽ വിറങ്ങലിച്ചാണ് ഇന്ത്യൻ സംഘം മരണപ്പെട്ടതെന്നായിരുന്നു നിഗമനം.  മരിച്ചവരെ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പോസ്റ്റ്‌മോർട്ടം നടത്തും.

മിനസോട്ടയിലെ ലൻകാസ്റ്ററിനും നോർത്ത് ഡക്കോട്ടയിലെ പെമ്പിനയ്ക്കും ഇടയിലുള്ള  അതിർത്തിയിൽ നിന്ന് , രേഖകളില്ലാത്ത രണ്ട് ഇന്ത്യൻ പൗരന്മാരുമായി വാൻ ഓടിച്ചുവരികയായിരുന്ന ഫ്ലോറിഡാ നിവാസി സ്റ്റീവ് ഷാൻഡിനെ  അതിർത്തി പട്രോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു. ഷാൻഡിനെയും ഇന്ത്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു.

വാൻ കിടന്ന സ്ഥലത്തിന് അടുത്ത് കണ്ട അഞ്ച് ഇന്ത്യൻ പൗരന്മാരുടെ മറ്റൊരു സംഘത്തെയും ഉദ്യോഗസ്ഥർ തടഞ്ഞു. അവർ മിനസോട്ടയിലെ സെന്റ് വിൻസെന്റിൽ സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ  ഗ്യാസ് പ്ലാന്റിലേക്ക് പോവുകയായിരുന്നു. 11 മണിക്കൂറുകളിൽ ഏറേയായി അവർ സഹായത്തിനായി കൊടുംതണുപ്പിൽ   ചുറ്റിനടക്കുകയിരുന്നു.

അന്വേഷണം നടത്തുമെന്നും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും ആർസിഎംപി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular