Saturday, April 27, 2024
HomeKeralaഒളിംമ്പിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് എത്ര രൂപ കിട്ടും

ഒളിംമ്പിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് എത്ര രൂപ കിട്ടും

ഒളിംമ്പിക്‌സില്‍ ആയിരക്കണക്കിന് കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇവരില്‍ മാധ്യമവെളിച്ചത്തിലേയ്ക്ക് വരുന്നതും ശ്രദ്ധിക്കപ്പെടുന്നതും മെഡല്‍ നേടുന്ന താരങ്ങള്‍ മാത്രമാണ്. ഇവരുടെ പരിശീലകരും പരിശീലന കഥകളും കഠിനാദ്ധാനങ്ങളുമൊക്കെ  വാര്‍ത്തകളാവുകയും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.
എന്നാല്‍ ഒളിംമ്പിക്‌സ് യോഗ്യത നേടുന്ന എല്ലാ താരങ്ങള്‍ക്കും ഇതുപോലെ കഠിനാദ്ധ്വാനത്തിന്റെയും ത്യാഗങ്ങളുടേയും കഥകളുണ്ട്. ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ നേടിയ മീരാബായി ചാനു അഞ്ച് വര്‍ഷത്തിനിടെ സ്വന്തം വീട്ടില്‍ നിന്നത് അഞ്ച് ദിവസം മാത്രമാണെന്നും ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കാറില്ലെന്നും കഠിനമായ പരിശീലനമാണ് നടത്തുന്നതെന്നും പുറംലോകമറിഞ്ഞത് അവര്‍ മെഡല്‍ നേടിയത് കൊണ്ടാണ്, ഇല്ലെങ്കില്‍ ഇത് അവരുടേതായ ലോകത്ത് ഒതുങ്ങും.
ഇതാണ് ഓരോ താരങ്ങളുടേയും അവസ്ഥ. എന്നാല്‍ ഇത്രയേറെ കഷ്ടപാടുകള്‍ക്ക് ശേഷം ഒളിംമ്പിക്‌സില്‍ പങ്കെടുക്കുമ്പോള്‍ താരങ്ങള്‍ക്ക് പങ്കെടുക്കുന്നതിനോ അല്ലെങ്കില്‍ മെഡലുകള്‍ നേടിയാലോ എത്ര തുക പ്രതിഫലമായോ സമ്മാനമായോ ലഭിക്കും എന്ന സംശയം ഈ ഒളിംമ്പിക്‌സ് കാലത്ത് എല്ലാവര്‍ക്കുമുണ്ട്.
എന്നാല്‍ താരങ്ങള്‍ക്ക് ഒരു രൂപപോലും ലഭിക്കുന്നില്ല എന്നതാണ് യാതാര്‍ത്ഥ്യം. മെഡല്‍ നേടിയാലും പ്രൈസ് മണിയായി ഒന്നും ലഭിക്കില്ല. എന്നാല്‍ ഇവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും ഇതിന്റെ അടിസ്ഥാനത്തില്‍ അവരുടെ രാജ്യത്തെ സര്‍ക്കാരിനോ മറ്റു സംഘടനകള്‍ക്കോ ഒളിംമ്പിക് കമ്മറ്റിക്കോ തങ്ങള്‍ക്കിഷ്ടമുള്ള തുക അവര്‍ക്ക് ന്ല്‍കാം.
മീരാബായി ചാനുവിന് മണിപ്പൂര്‍ സര്‍ക്കാര്‍ തന്നെ ഒരു കോടി രൂപയാണ് സമ്മാനം പ്രഖ്യാപിച്ചത്. എന്നാല്‍ അമേരിക്കയില്‍ സ്വര്‍ണ്ണം നേടുന്നയാള്‍ക്ക് 37500 ഡോളറാണ് സമ്മാനം. വെള്ളി നേടുന്നയാള്‍ക്ക് 22500 ഡോളറും വെങ്കലം നേടുന്നയാള്‍ക്ക് 15000 ഡോളറുമാണ് സമ്മാനം .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular