Wednesday, May 8, 2024
HomeIndiaയാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാത്രി യാത്ര നിശബ്ദമാകണം, ഇല്ലെങ്കില്‍ പണിയാകുമെന്ന് റെയില്‍വേ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാത്രി യാത്ര നിശബ്ദമാകണം, ഇല്ലെങ്കില്‍ പണിയാകുമെന്ന് റെയില്‍വേ

ദില്ലി: ട്രെയിൻ യാത്ര (Train Travel) എളുപ്പമാക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിവെ (Indian Railway). രാത്രി 10 മുതൽ രാവിലെ ആറ് മണി വരെ യാത്രക്കാ‍ർ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും (Loud Music) ഉറക്കെ ഫോണിൽ സംസാരിക്കുന്നതും നിരോധിച്ചു. സമാനമായ പ്രശ്നങ്ങൾ നിരന്തരമായി പരാതിയായി ലഭിക്കുന്ന സാഹചര്യത്തിലാണ് റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം.

യാത്രികരെ രാത്രി വൈകിയും കൂട്ടമായി സംസാരിച്ചിരിക്കാൻ അനുവദിക്കില്ല. 10 മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യും.  മാത്രമല്ല‌, രാത്രി 10 മുതൽ രാവിലെ ആറ് മണിവരെ കംപാ‍ർട്ട്മെന്റിലെ പ്ല​ഗ് പോയിന്റുകളും പ്രവ‍ർത്തിക്കില്ല. നിയമങ്ങൾ പാലിക്കാത്ത യാത്രക്കാരെ റെയിൽവേ നിയമ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി നേരിടും.

ഏതെങ്കിലും യാത്രികർക്ക് ബുദ്ധിമുട്ട് നേരിട്ടാൽ ട്രെയിനിലെ ജീവനക്കാർക്കായിരിക്കും ഉത്തരവാദിത്വം. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാൻ ആ‍ർപിഎഫ്, ടിക്കറ്റ് ചെക്കേഴ്സ്, കോച്ച് അറ്റന്റൻസ്, കാറ്ററിം​ഗ് അടക്കമുള്ള ട്രെയിലെ ജീവനക്കാർ ശ്രദ്ധിക്കണം. യാത്രക്കാർ ഇയ‍ർ ഫോണില്ലാതെ പാട്ട് കേൾക്കുന്നതും ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും ഒഴിവാക്കാൻ റെയിൽവെ ജീവനക്കാർ യാത്രക്കാരെ ബോധവൽക്കരിക്കുമെന്നും ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോ‍ർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular