Thursday, March 28, 2024
HomeKeralaകന്യാസ്ത്രീയുടെ കണ്ണീർ തുടക്കുക: കർദിനാളിനോട് ഒന്നേകാൽ ലക്ഷം സന്യസ്തർ (കുര്യൻ പാമ്പാടി)

കന്യാസ്ത്രീയുടെ കണ്ണീർ തുടക്കുക: കർദിനാളിനോട് ഒന്നേകാൽ ലക്ഷം സന്യസ്തർ (കുര്യൻ പാമ്പാടി)

ബിഷപ് ഫ്രാങ്കോ കേസിൽ ഇതഃപര്യന്തം മിണ്ടാതിരുന്ന ഇന്ത്യയിലെ ഒന്നേകാൽ ലക്ഷം കത്തോലിക്കാ സന്യസ്തരുടെ കൂട്ടായ്മ, കോടതിവിധി വിപരീതമായ കന്യാസ്‌ത്രീയെ ആശ്വസിപ്പിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സിബിസിഐ പ്രസിഡണ്ട് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനോട് അഭ്യർത്ഥിച്ചു.

വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സന്യസ്ത സമൂഹമാണ് ഈ ആവശ്യം ഉന്നയിച്ചത്.

“ദു:ഖിതയായ കന്യാസ്ത്രീക്കു സാമ്പത്തികവും ആത്മീയവും  മനഃശാസ്ത്രപരവുമായ പരമാവധി പിന്തുണ നൽകാൻ നടപടി സ്വീകരിക്കണം,”– സന്യസ്തരുടെ ദേശിയ സംഘടനയായ കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യയുടെ ദേശിയ പ്രസിഡന്റ്  സിസ്റ്റർ മേരി നിർമാലിനി കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷനായ കർദിനാളിനു അയച്ച കത്തിൽ അപേക്ഷിച്ചു.

അപ്പസ്തോലിക്  കാർമൽ കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ കൂടിയായാണ് സിസ്റ്റർ നിർമാലിനി.  മംഗലാപുരംകാരിയായ സിസ്റ്റർ ദീഘകാലം ഡൽഹി ചാണക്യപുരിയിൽ കാർമൽ കോൺവെന്റ് സ്‌കൂൾ പ്രിൻസിപ്പൽ ആയിരുന്നു. കഴിവുറ്റ നേതൃത്വപാടവം തെളിയിച്ച ആളാണ് സിസ്റ്ററെന്ന് ഈ വാർത്ത പുറത്തുവിട്ട ‘മാറ്റേഴ്സ് ഇന്ത്യ’ എഡിറ്റർ ജോസ് കവി ന്യൂ ഡൽഹിയിൽ നിന്ന് എന്നോട് പറഞ്ഞു.

അപ്പീലുമായി മുന്നോട്ട് :  സിസ്റ്റർ അനുപമ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ തന്നെ ബലാൽസംഗം  ചെയ്തു എന്ന് ആരോപിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നൽകിയ ഹർജിയിൽ കോട്ടയം അഡീഷണൽ  സെഷൻസ്  കോടതി ജഡ്ജി ജി. ഗോപകുമാർ സംശയത്തിന്റെ ആനുകൂല്യവും നൽകി പ്രതിയെ വിട്ടയച്ചത്  ഒരാഴച മുമ്പാണ്.

ജലന്ധർ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ ആയിരുന്ന കന്യാസ്ത്രീ 2014 നും 16നും  ഇടയിൽ ബിഷപ് 13 തവണ തന്നെ മാനഭംഗം ചെയ്തുവെന്ന് ആരോപിച്ചതാണ് സാർവദേശിയ ശ്രധ്ധ ആകർഷിച്ച കേസായി രൂപാന്തരപ്പെട്ടത്.

കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഒപ്പം നിന്നു പിന്തുണച്ച കന്യാസ്ത്രീ സമൂഹത്തിന്റെ നായിക സിസ്റ്റർ അനുപമ പ്രസ്താവിച്ചിട്ടുണ്ട്.  ഇന്ത്യയിലും പുറത്തുമുള്ള നിരവധി വ്യക്തികളും സമൂഹങ്ങളും പിന്തുണ അറിയിച്ചു കൊണ്ടിരിക്കുന്നു.

സന്യസ്തരുടെ ദേശിയ സമ്മേളനം

എറണാകുളം അങ്കമാലി അതിരൂപതയിലെ  ഫാ. അഗസ്റ്റിൻ വട്ടോളി നയിക്കുന്ന സേവ് ഔർ സിസ്റ്റേഴ്സ് (എസ്ഒഎസ്) സംഘടനയാണ്  സഹായ പരിപാടികൾ ഏകോപിപ്പിക്കുന്നത്.  ബിഷപ്പിനെ അറസ്റ് ചെയ്തു അന്വേഷണം  നടത്തി കേസ് ചാർജ് ചെയ്ത ഗവർമെന്റ് പ്രോസിക്യൂഷനും  അപ്പീൽ നൽകുന്നുണ്ട്.

“കേസിലെ വിഷയങ്ങൾ നീണ്ട ചർച്ചകൾക്കും നടപടികൾക്കും വിധേയമാക്കേണ്ടതുണ്ടെങ്കിലും ഈ അവസരത്തിൽ സഭാധികൃതർക്കു  കേസിൽ അതിജീവനം നടത്തിയ കന്യാസ്ത്രീയെ സഹായിക്കാൻ  ബാധ്യസ്ഥതയുണ്ട് ,” സിസ്റ്റർ നിർമാലിനിയുടെ കത്ത്  ഓർമ്മിപ്പിച്ചു.

 ദേശിയ സമ്മേളനത്തിൽ കന്യാസ്ത്രീകൾ

ഇന്ത്യയിൽ നിന്നും പുറത്തുനിന്നും സന്യസ്തരും അല്ലാത്തവരുംമായ നിരവധി പേരുടെ ഫോൺ വിളികൾക്കിടയിൻ ഹൃദയവേദനയോടെയാണ് താൻ  കത്തെഴുതുന്നതെന്നു സന്യസ്തരിൽ കന്യാസ്ത്രീ വിഭാഗത്തിന്റെ നേതൃത്വം കൂടി വഹിക്കുന്ന സിസ്റ്റർ നിർമാലിനി  ആമുഖമായി പറഞ്ഞു.

“തികച്ചും അപ്രതീക്ഷിതമായി വന്ന ഈ വിധിയിൽ സന്യസ്തരിൽ  പ്രബലമായ ഒരു വിഭാഗം ഒരുവശത്ത് പരിതപിക്കുമ്പോൾ മറുവശത്ത് ഇത് സഭയുടെ വിജയം എന്ന് പറഞ്ഞു ആഘോഷിക്കുന്നവർ അണിനിരന്നിരിക്കുന്നു.

സന്യസ്തരുടെ നേതൃത്വ നിര; മാറ്റേഴ് ഇന്ത്യ എഡിറ്റർ ജോസ് കവി  

“തുടക്കം മുതൽ തന്നെ ആരോപണങ്ങൾക്കും അപമാനങ്ങൾക്കും ശരവ്യമായ   കന്യാസ്ത്രീകൾക്കു എതെങ്കിലും  തരത്തിലുള്ള പിന്തുണനൽക്കാൻ സഭാ നേതൃത്വം തയ്യാറായില്ല. ബലാൽസംഗം ചെയ്തുവെന്ന് ആരോപിതനായ ഒരു ബിഷപ് സഭയിൽ തുടരുകയും കന്യാസ്ത്രീകൾ പുറംതള്ളപ്പെടുകയും ചെയ്തത് എങ്ങിനെ?” സിസ്റ്റർ നിർമാലിനി ചോദിക്കുന്നു.

“അങ്ങേയറ്റം ലജ്ജാകരമായ സ്ഥിതിവിശേഷമാണ്. കന്യാസ്ത്രീകൾക്കു നീതി നിഷേധിക്കപ്പെട്ടതിൽ ഞാൻ ഉൾപ്പെടെയുള്ള   കന്യാസ്ത്രീ സമൂഹം തീർത്തും ഞെട്ടലിൽ ആണ്. വിധി വിശ്വസിക്കാനും ആവുന്നില്ല,’ സിസ്റ്റർ പറഞ്ഞു. സന്യസ്തരും അല്ലാത്തവരുംഉൾപ്പെട്ട നാഷണൽ ഫോറം ഫോർ കാത്തലിക് വിമെൻ ക ന്യാസ്ത്രീകൾക്കു  പിന്തുണ അറിയിച്ചകാര്യം സിസ്റ്റർ എടുത്തു പറഞ്ഞു.

“നീതിനിഷേധിക്കപെട്ട കന്യാസ്ത്രീയോടും അവരോടൊപ്പം നീതിക്കു വേണ്ടി ധീരതയോടും ദൃഡ നിശ്ചയത്തോടെയും  നടന്ന കന്യാസ്ത്രീകളോടുമുള്ള   സഹാനുഭൂതിയും ഐക്യവും    ഇന്ത്യയിലെ വനിതാസന്യസ്തർ പ്രഖ്യാപിക്കുകയാണ്.  നീതി കൈവരുത്താനായി സഭക്കുള്ളിൽ അവർ നടത്തിയ സമരം  പ്രവചനാതീതമായ അർഥവ്യാപ്തിയു ഉള്ളതാണ്.

ബിഷപ്  ഫ്രാങ്കോയ്ക്കെതിരെ യുദ്ധം തുടരും 

“സഭക്കുള്ളിൽ ഇത്തരം അനീതികൾ നടന്നാൽ നീതി കൈ വരുത്തുവാൻ കോടതികളെ ശരണം പ്രാപിക്കേണ്ടി വരുന്നത് ലജ്ജാകരമെന്നേ പറയാവൂ, ഈ സ്ഥിതിക്ക് അറുതി വരുത്തണം,” ഫ്രാൻസിസ് മാർപ്പാപ്പയുടെ അടുത്ത ഉപദേശകാരിൽ ഒരാളായ കർദിനാൾ ഗ്രേഷ്യസിനോട് സിസ്റ്റർ നിർമാലിനി അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular