Friday, April 19, 2024
HomeIndiaഇന്ന് 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറയുന്നു; താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര...

ഇന്ന് 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറയുന്നു; താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് സർവ്വകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചു. ഇന്ത്യ അഫ്ഗാൻ ജനതയ്ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ് ജയശങ്കർ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു.

ഇന്ന് 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറയുന്നു. ഇവരെ വിമാനത്താവളത്തിലെത്താൻ അനുവദിച്ചില്ല. പത്തു കിലോമീറ്ററിൽ 15 ചെക്ക് പോസ്റ്റുകളാണ് താലിബാൻ ഉണ്ടാക്കിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാനാണ് കേന്ദ്രം സർവ്വകക്ഷി യോഗം വിളിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular