Friday, April 19, 2024
HomeUSAവ്യാപകമായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ബ്രിട്ടന്‍

വ്യാപകമായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഗണ്യമായ ഇളവുകള്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറെടുക്കുന്നു. ‘ഇംഗ്ലണ്ടില്‍ രോഗബാധ അതിന്റെ പരമാവധിയിലെത്തിയ ശേഷം കുറഞ്ഞുവരികയാണ്. ഒമിക്രോണ്‍ തരംഗം ഏറ്റവുമുയര്‍ന്ന തലം പിന്നിട്ടു കഴിഞ്ഞു. ബൂസ്റ്റര്‍ ഡോസ് കാന്പയില്‍ ഫലപ്രദമായി നടക്കുന്നു. അതിനാല്‍ നിലവിലെ പ്ലാന്‍ ബിയില്‍ നിന്ന് പ്ലാന്‍ എയിലേക്ക് നമുക്ക് മാറാം’ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്നും വര്‍ക് ഫ്രം ഹോം സന്പ്രദായവും ഒഴിവാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍. അടുത്ത വ്യാഴാഴ്ച മുതലാണ് തീരുമാനങ്ങള്‍ നടപ്പാക്കുന്നത്.

വൈറസ് വ്യാപനം അതിന്റെ പരമാവധിയിലെത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം. വലിയ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരിക്കില്ലെന്നും പ്രധാനമന്ത്രി ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡിസംബര്‍ എട്ടിനാണ് പ്ലാന്‍ ബിയിലേക്ക് ബ്രിട്ടന്‍ കടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,069 പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ജോസ് കുന്പിളുവേലില്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular