Thursday, April 25, 2024
HomeCinemaമുന്‍നിര പോരാളികള്‍ക്ക് പ്രണാമമര്‍പ്പിച്ച് പുറത്തിറങ്ങുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് മുംബൈ ഡയറീസ് 26/11 ന്റെ ...

മുന്‍നിര പോരാളികള്‍ക്ക് പ്രണാമമര്‍പ്പിച്ച് പുറത്തിറങ്ങുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് മുംബൈ ഡയറീസ് 26/11 ന്റെ ട്രെയ്‌ലർ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി

മുന്‍നിര പോരാളികള്‍ക്കും വീരനായകര്‍ക്കും ആദരമര്‍പ്പിച്ച് ദ ഗേറ്റ് ഓഫ് ഇന്ത്യയില്‍ വിനോദസഞ്ചാര, പരിസ്ഥിതി, പ്രോട്ടോക്കോള്‍ വകുപ്പ് മന്ത്രി ആദിത്യ താക്കറെയുടെ  മഹനീയ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. 

 

നിഖില്‍ അദ്വാനി അവതരിപ്പിക്കുന്ന എമ്മയ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച മുംബൈ ഡയറീസ് 26/11 മുന്‍നിര പോരാളികള്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് 26/11 ഭീകാരക്രമണത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ഫിക്ഷണല്‍ ഡ്രാമയാണ്.

കൊങ്കണ സെന്‍ ശര്‍മ്മമോഹിത് റെയ്നടീന ദേശായ്ശ്രേയ ധന്വന്തരിസത്യജിത്ത് ദുബെനതാഷ ഭരദ്വാജ്മൃണ്‍മയീ ദേശ്പാണ്ഡെപ്രകാശ് ബെലവാദി എന്നിവര്‍ അഭിനയിക്കുന്ന ഷോ 240 ലധികം രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലുമായി 2021 സെപ്തംബര്‍ 9 ന് റിലീസ് ചെയ്യും.

മുംബൈഇന്ത്യ, 26 ഓഗസ്റ്റ് 2021 – 26/11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് ഫിക്ഷണല്‍ മെഡിക്കല്‍ ഡ്രാമ മുംബൈ ഡയറീസ് 26/11 ന്റെ ട്രെയ്‌ലർ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന ട്രെയ്‌ലർ ലോഞ്ച് ഡോക്ടര്‍മാര്‍, പോലീസ് തുടങ്ങിയ മുന്‍നിര പോരാളികളുടെ ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും നിസ്വാര്‍ഥ സേവനത്തിനും പ്രണാമമര്‍പ്പിച്ചു. ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഹെഡ് ഓഫ് ഒറിജിനല്‍സ് അപര്‍ണ്ണ പുരോഹിത്സംവിധായകനും ക്രിയേറ്ററുമായ നിഖില്‍ അദ്വാനിനിര്‍മ്മാതാക്കള്‍, സീരീസിലെ താരങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന സഹസ് കോ സലാം എന്ന് നാമകരണം ചെയ്ത ചടങ്ങില്‍ മുംബൈ മുന്‍നിര ധീരനായകരുടെ വിലമതിക്കാനാകാത്ത ത്യാഗത്തിനു മുന്നില്‍ ആദരമര്‍പ്പിച്ചു.

ഒരു വശത്ത് ഭീകരവും മറക്കാനാകാത്തതുമായ രാത്രിയുടെയും മറുവശത്ത് ഏത് ദുരന്തത്തിനുമെതിരേ ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ ജനങ്ങളെ ശക്തിപ്പെടുത്തുകയും ഒന്നിപ്പിക്കുകയും ചെയ്ത സന്ദര്‍ഭത്തിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ആവേശകരമായ മെഡിക്കല്‍ ഡ്രാമയാണ് മുംബൈ ഡയറീസ് 26/11. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന സംഭവ പരമ്പരകളാണ് സീരീസില്‍ ചുരുളഴിയുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫും വന്‍ ദുരന്തത്തോട് ആദ്യമായി പ്രതികരിച്ച മുംബൈ നഗരത്തിലുള്ള മറ്റുള്ളവരും നേരിട്ട വെല്ലുവിളികള്‍ വെളിപ്പെടുത്തുകയാണ് ഈ സീരീസില്‍. 240 ലധികം രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലുമായി മുംബൈ ഡയറീസ് 26/11 ആമസോണ്‍ പ്രൈം വീഡിയോയില്‍ 2021 സെപ്തംബര്‍ 9 ന് അവതരിപ്പിക്കും.

നിഖില്‍‍ അദ്വാനി അവതരിപ്പിക്കുന്ന എമ്മയ് എന്റര്‍ടെയ്ന്‍മെന്റിലെ മോനിഷ അദ്വാനി, മധു ഭോജ്വാനി എന്നിവർ   നിര്‍മ്മിച്ച്  നിഖില്‍  അദ്വാനിയും നിഖില്‍ ഗോണ്‍സാല്‍‍വസും ചേര്‍ന്ന് സംവിധാനം നിര്‍‍വഹിച്ച മുംബൈ ഡയറീസ് 26/11 2008 നവംബര്‍ 26 ന് നഗരത്തില്‍ വലിയ നാശം വിതച്ച ഭീകരാക്രമണത്തിലകപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ അക്ഷീണം പ്രയത്നിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ ആരും പറയാത്ത കഥയാണ് അവതരിപ്പിക്കുന്നത്. കൊങ്കണ സെന്‍ ശര്‍മ്മമോഹിത് റെയ്നടീന ദേശായ്ശ്രേയ ധന്വന്തരിസത്യജിത്ത് ദുബെനതാഷ ഭരദ്വാജ്മൃണ്‍മയീ ദേശ്പാണ്ഡെപ്രകാശ് ബെലവാദി തുടങ്ങിയവരടക്കമുള്ള പ്രതിഭാധനരായ താരനിരയാണ് സീരീസില്‍ അണിനിരക്കുന്നത്.

തിരിച്ചെത്താനുള്ള സ്വഭാവികമായ കഴിവാണ് മുംബൈയുടെ ആത്മാവെന്നത് അനിഷേധ്യമായ കാര്യമാണ്. എന്നാല്‍ എല്ലാ തരിച്ചുവരവുകള്‍ക്കു പിന്നിലും നമ്മുടെ മുന്‍നിര പോരാളികളുടെ ധീരതയുടെയും ത്യാഗത്തിന്റെയും അറിയാത്ത കഥകളുണ്ടെന്ന് ബഹുമാനപ്പെട്ട മഹാരാഷ്ട്ര വിനോദസഞ്ചാര, പരിസ്ഥിതി, പ്രോട്ടോക്കോള്‍ വകുപ്പ് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വാര്‍ഡ്ബോയ്സ്പോലീസ്ബിഎംസി വര്‍ക്കര്‍മാര്‍ ഇവരെല്ലാമാണ് പ്രതിസന്ധിഘട്ടങ്ങളില്‍ നഗരത്തെ മുന്‍പോട്ട് നയിക്കുന്ന യഥാര്‍ഥ ഹീറോസ്. മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കുന്ന സഹസ് കോ സലാം എന്ന പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഇവര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്ന മുംബൈ ഡയറീസ് 26/11 സീരീസിന്റെ ട്രെയ്‌ലർ കാണാനും കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള കണ്ടന്റുകള്‍ തയാറാക്കുന്നതു കാണുന്നത് ആവേശകരമാണ്. ഈ സീരീസിന്റെ അണിയറ പ്രവര്‍ത്തകരെയും താരങ്ങളെയും ഇത്തരത്തിലുള്ള ധീരതയുടെ കഥകള്‍ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ആമസോണ്‍ പ്രൈം വീഡിയോയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Link to trailer: https://bit.ly/38eKARW

Link to Sahasko Salam event: https://bit.ly/3zkpvl3

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular