Thursday, April 25, 2024
HomeIndiaയു​പി​യി​ല്‍ എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ട് 15 വ​ര്‍​ഷം!

യു​പി​യി​ല്‍ എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ട് 15 വ​ര്‍​ഷം!

ല​​ക്നോ: ഇ​​ന്ത്യ​​യി​​ല്‍ ഏ​​റ്റ​​വും അ​​ധി​​കം എം​​എ​​ല്‍​​എ​​മാ​​രു​​ള്ള നി​​യ​​മ​​സ​​ഭ​​യാ​​ണ് യു​​പി.
എ​​ന്നി​​ട്ടും ക​​ഴി​​ഞ്ഞ 15 വ​​ര്‍​​ഷ​​ത്തി​​നി​​ടെ ഒ​​രു എം​​എ​​ല്‍​​എയും യു​​പി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​ട്ടി​​ല്ല! മാ​​യാ​​വ​​തി(2007-2012), അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്(2012-2017), യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്(2017-2022) എ​​ന്നീ യു​​പി മു​​ഖ്യ​​മ​​ന്ത്രി​​മാ​​ര്‍ എം​​എ​​ല്‍​​സി​​മാ​​രാ​​യി​​രു​​ന്നു. 1999-2000 കാ​​ല​​ത്ത് യു​​പി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​രു​ന്ന രാം​​പ്ര​​കാ​​ശ് ഗു​​പ്ത​​യും എം​​എ​​ല്‍​​സി​​യാ​​യി​​രു​​ന്നു. മു​​ലാ​​യം സിം​​ഗ് യാ​​ദ​​വ് ആ​​ണ് എം​​എ​​ല്‍​​എ​​സ്ഥാ​​ന​​ത്തു​​നി​​ന്നു യു​​പി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ അ​​വ​​സാ​​ന​​ത്തെ​​യാ​​ള്‍. യു​പി​യി​ല്‍ നി​യ​മ​സ​ഭ​യ്ക്കു പു​റ​മേ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ലു​മു​ണ്ട്.

എ​​ന്താ​​യാ​​ലും ഇ​​ത്ത​​വ​​ണ യു​​പി​​ക്ക് ഒ​​രു എം​​എ​​ല്‍​​എ​​യെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി ല​​ഭി​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്. യു​​പി​​യി​​ലെ പ്ര​​ധാ​​ന പോ​​രാ​​ട്ടം ബി​​ജെ​​പി-​​സ​​മാ​​ജ് വാ​​ദി പാ​​ര്‍​​ട്ടി​​ക​​ള്‍ ത​​മ്മി​​ലാ​​ണ്. യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥും അ​​ഖി​​ലേ​​ഷ് യാ​​ദ​​വും ഇ​​ത്ത​​വ​​ണ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. ഇ​​രു​​വ​​രും നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത് എ​​ന്ന​​താ​​ണു സ​​വി​​ശേ​​ഷ​​ത. ത​ന്‍റെ ത​​ട്ട​​ക​​മാ​​യ ഗോ​​ര​​ഖ്പു​​ര്‍ അ​​ര്‍​​ബ​​ന്‍ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് ആ​​ദി​​ത്യ​​നാ​​ഥ് ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്.

സ​​മാ​​ജ് വാ​​ദി പാ​​ര്‍​​ട്ടി​​യു​​ടെ നെ​​ടു​​ങ്കോ​​ട്ട​​യാ​​യ മ​​യി​​ന്‍​​പു​​രി​​യി​​ലെ ക​​രാ​​ള്‍ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് അ​​ഖി​​ലേ​​ഷ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. ഗോ​​ര​​ഖ്പു​​രി​​ല്‍​​നി​​ന്ന് അ​​ഞ്ചു ത​​വ​​ണ ലോ​​ക്സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട് അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് നാ​​ലു ത​​വ​​ണ ലോ​​ക്സ​​ഭാം​​ഗ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. നാ​​ലു ത​​വ​​ണ യു​​പി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​ട്ടു​​ള്ള ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി ഇ​​ത്ത​​വ​​ണ മ​​ത്സ​​ര​​രം​​ഗ​​ത്തി​​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular