Friday, April 19, 2024
HomeKeralaകോങ്ങാട് മണ്ഡലം കോണ്‍ഗ്രസ് നേതാവ് ആന്റണി മതിപ്പുറത്തിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

കോങ്ങാട് മണ്ഡലം കോണ്‍ഗ്രസ് നേതാവ് ആന്റണി മതിപ്പുറത്തിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

കരിമ്ബ: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ ഇടക്കുര്‍ശിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു.

കോങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ മതിപ്പുറം ആന്റണിയുടെ മകന്‍ അലക്സ് ആന്റണി(25) ആണ്‌ മരിച്ചത്.

ഇടക്കുര്‍ശ്ശി സെന്ററില്‍ ജീപ്പും പിക്കപ്ജീപ്പും തമ്മില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അലക്സിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. മാതാവ് :മറിയാമ്മ, സഹോദരി: അനില.

കെ.എസ്.യു മുന്‍ എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റ് പ്രസിഡണ്ട് ആയിരുന്ന അലക്സ് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ യുവഘടകത്തില്‍ സജീവമാണ്. അലക്സിന്റെ അപ്രതീക്ഷിത വിയോഗം പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. സംസ്കാരം ഇന്ന് അഞ്ചിന് കരിമ്ബ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular