Wednesday, April 24, 2024
HomeKeralaസ്കൂളുകളിലും കോളേജുകളിലും ഹാജര്‍നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം രണ്ടാഴ്ച അടച്ചിടും

സ്കൂളുകളിലും കോളേജുകളിലും ഹാജര്‍നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം രണ്ടാഴ്ച അടച്ചിടും

തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്നുദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം രണ്ടാഴ്ച അടച്ചിടും.

അത്തരം സ്ഥാപനങ്ങളെ ക്ലസ്റ്റര്‍ ആയി കണക്കാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു.

അടച്ചിടുന്ന ദിവസങ്ങളില്‍ ഓണ്‍ലൈനായി ക്ലാസ് നടത്തും. സെറിബ്രല്‍ പാള്‍സി, ഓട്ടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി നല്‍കും. കുട്ടികളുടെ വാക്‌സിനേഷന്‍, രണ്ടാം ഡോസ് വാക്‌സിനേഷന്‍ എന്നിവ സംസ്‌ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ ജില്ലകള്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തണമെന്നും അവലോകനയോ​ഗം നിര്‍ദേശം നല്‍കി.

ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാന്‍ സ്വീകരിച്ച എ, ബി, സി വര്‍ഗീകരണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി യോഗം വിലയിരുത്തി. കോവിഡ് നിര്‍ണയപരിശോധന പരമാവധി ലാബുകളില്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular