Saturday, July 27, 2024
HomeKeralaഹരിത പിടിച്ചെടുത്തു കെട്ടി; വിവാദം തണുക്കുന്നു; അവസാനം ലീഗും എംഎസ്എഫും

ഹരിത പിടിച്ചെടുത്തു കെട്ടി; വിവാദം തണുക്കുന്നു; അവസാനം ലീഗും എംഎസ്എഫും

മുസ്ലിംലീഗിനെ കടുത്ത പ്രതിസന്ധിയിലാക്കിയ ഹരിത വിവാദം അവസാനിക്കുന്നു. ഹരിത-എംഎസ്എഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പിലെത്തിയെന്ന് സൂചന. ആരോപണ വിധേയരായ എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തല്‍സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്താന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു.

ലീഗ് നേതൃത്വം നടപടിയെടുക്കുന്ന മുറയ്ക്ക് ഹരിത നേതാക്കള്‍ നല്‍കിയ പരാതിയും പിന്‍വലിക്കും. നേരത്തെ എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയിലാണ് ലീഗിന്റെ ഈ സമവായ ശ്രമം വിജയിച്ചത്. ഇടി മുഹമ്മദ് ബഷീര്‍ എംപി മുന്‍കൈയെടുത്തായിരുന്നു സമവായ നീക്കങ്ങള്‍.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ്, ജില്ലാ പ്രസിഡന്റ് കബീര്‍ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുക.

ഈ മൂന്ന് നേതാക്കളും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കും. ഇക്കാര്യത്തില്‍ ഹരിതാ നേതാക്കള്‍ക്ക് മുസ്ലിംലീഗ് നേതൃത്വം ഉറപ്പുനല്‍കി.എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ നല്‍കിയ പരാതി രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കാനാണ് നിര്‍ദേശം. അതേ സമയം ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച തീരുമാനത്തില്‍ മുസ്ലിംലീഗ് നേതൃത്വം തീരുമാനമെടുത്തിട്ടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

RELATED ARTICLES

STORIES

Most Popular