Thursday, April 18, 2024
HomeKeralaറഫീക്ക് അഹമ്മദിന് മറുപടിയുമായി ഹരീഷ് പേരടി

റഫീക്ക് അഹമ്മദിന് മറുപടിയുമായി ഹരീഷ് പേരടി

കെ റെയിലിനെ വിമര്‍ശിച്ച്‌ കവിതയെഴുതിയതിന്റെ പേരില്‍ ഗാനരചയിതാവ് റഫീഖ് അഹമ്മദിന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സൈബര്‍ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്.

നിരവധി പേര്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെത്തി. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പും വൈറലായിരിക്കുകയാണ്. സാധാരണ മനുഷ്യരുടെ ജീവിതനിലവാരം ഉയരാന്‍ കെ റെയില്‍ വന്നേ മതിയാകൂവെന്നാണ് ഹരീഷ് പറയുന്നത്. കുറിപ്പ് ഇങ്ങനെ:

‘മരണമെത്തുന്ന നേരത്ത് നിയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണെ’. കാസര്‍ക്കോടുള്ള പ്രിയതമന്റെ മരണ കിടക്കയിലേക്ക് തിരുവനന്തപുരത്തുള്ള പ്രിയതമക്ക് ഒാടിയെത്തി മൂപ്പരെ കൂടെ ഇത്തിരി നേരം ഇരിക്കാന്‍ വേഗത്തില്‍ ഓടുന്ന വണ്ടി വേണം. കെ റെയില്‍ വേണം. ‘ഒടുവിലായി അകത്തേക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്റെ ഗന്ധം ഉണ്ടാകുവാന്‍’. ഗന്ധം അവളുടെ ഫോട്ടോ നോക്കിയാല്‍ ഉണ്ടാവില്ല.

അവളുടെ ഗന്ധം ഉണ്ടാവണെമെങ്കില്‍ ദൂരത്തുള്ള അവള്‍ നിങ്ങളുടെ അടുത്തെത്തി നിങ്ങള്‍ അവളെ ശ്വസിക്കണം. അതിന് വേഗത്തില്‍ ഓടുന്ന വണ്ടിവേണം. കെ റെയില്‍ വേണം. കവികള്‍ക്ക് കവിയരങ്ങിലേക്ക് വേഗത്തില്‍ എത്താനും സിനിമയിലെ ഗാനരചയിതാക്കള്‍ക്ക് ഓടിയോടി കൂടുതല്‍ പാട്ടെഴുതാനും വേണ്ടിയല്ല കെ റെയില്‍.

സാധാരണ മനുഷ്യര്‍ക്ക് അവയവദാനത്തിനുവേണ്ടി, ദൂര സ്ഥലങ്ങളില്‍ പോയി ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് അന്ന് തന്നെ സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍, ദിവസം രണ്ട് കളികള്‍ മാത്രം എടുക്കാന്‍ യോഗമുണ്ടായിരുന്ന നാടകക്കാര്‍ക്കും മിമിക്രിക്കാര്‍ക്കും ഗാനമേളക്കാര്‍ക്കും ദിവസം നാല് കളിയെങ്കിലും എടുക്കാന്‍ വേണ്ടി, എല്ലാ മത വിശ്വാസികള്‍ക്കും അവരവരുടെ വിവിധ ജില്ലകളിലുള്ള ആരാധനാലയങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താന്‍ വേണ്ടി, നിരീശ്വരവാദികള്‍ക്കും പരിസ്ഥിതി വാദികള്‍ക്കും വിവിധ ജില്ലകളില്‍ നടക്കുന്ന അവരുടെ സമ്മേളനങ്ങളില്‍ ഓടിയോടി പ്രസംഗിക്കാന്‍ വേണ്ടി, വിവിധ ജില്ലകളിലുള്ള UDF നേതാക്കള്‍ക്ക് തിരുവനന്തപുരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ പെട്ടന്ന് എത്താന്‍ വേണ്ടി, ഇങ്ങനെ സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയരാന്‍ കെ റെയില്‍ വന്നേ മതിയാവു. അതുകൊണ്ട് കവിതകള്‍ ഇനി കെ റെയിലിന്റെ എ സി സീറ്റില്‍ ഇരുന്ന് എഴുതിയാല്‍ മതി. ‘വികസനം കൊണ്ട് മാത്രം മുളക്കുന്ന നന്മകള്‍ പലതുണ്ട് മനുഷ്യന്റെ ജീവിതത്തില്‍.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular