Friday, April 19, 2024
HomeUSAഅമ്മയുടെ ഫോണിലൂടെ രണ്ടു വയസുകാരന്‍ ഓര്‍ഡര്‍ ചെയ്‌തത്‌ 1.40 ലക്ഷത്തിന്റെ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും

അമ്മയുടെ ഫോണിലൂടെ രണ്ടു വയസുകാരന്‍ ഓര്‍ഡര്‍ ചെയ്‌തത്‌ 1.40 ലക്ഷത്തിന്റെ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും

ന്യൂജഴ്‌സി: ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനും ഭാര്യ മാധു കുമാറിനും പറയാനുള്ളത് രസകരമായ കഥ.

ഇരുവരും മക്കള്‍ക്കൊപ്പം ഈയിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഒരു ദിവസം ഓണ്‍ലൈന്‍ ഡെലിവറിയായി ചില പെട്ടികള്‍ വീട്ടിലെത്തി. അധികം വൈകാതെ കുറേയധികം പെട്ടികളും പുതിയ വീട്ടിലെത്തി. പെട്ടി തുറന്നപ്പോള്‍ കണ്ടത് ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും. വിലാസം മാറിയതാണോയെന്ന് പരിശോധിച്ചെങ്കിലും അബദ്ധം പിണഞ്ഞത് ഓണ്‍ലൈന്‍ കമ്ബനിക്കല്ലെന്ന് മനസിലായി.

പിന്നീട് അന്വേഷണം വീട്ടിലെ മറ്റാരെങ്കിലുമാണോ ഓര്‍ഡര്‍ ചെയ്തതെന്നായി. മാധു ആദ്യം വിളിച്ചത് ഭര്‍ത്താവിനെയാണ്, സര്‍പ്രൈസ് ആണോയെന്നായിരുന്നു ആദ്യ സംശയം. അല്ലെന്ന് പ്രമോദ് അമ്ബരപ്പോടെ മറുപടി പറഞ്ഞു. വീട്ടിലെ മുതിര്‍ന്ന കുട്ടികള്‍ ഒപ്പിച്ച പണിയാണെന്നായിരുന്നു പിന്നീടോള്ള സംശയം. എന്നാല്‍ അതുമല്ല.ഇതിനിടെ വീട്ടിലെ ബഹളമൊക്കെ ശ്രദ്ധിച്ച്‌ ഒരാള്‍ ശാന്തനായി ഇരിക്കുന്നുണ്ടായിരുന്നു. രണ്ടു വയസുകാരനായ ഇളയ മകന്‍ അയാംഷ്.

അമ്മയുടെ ഫോണില്‍ ഇടയ്ക്കിടെ കളിക്കുന്ന സ്വഭാവം അയാംഷിനുമുണ്ട്. ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓര്‍ഡര്‍ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് ചിരിയാണ് വന്നതെന്നും ഇനിമുതല്‍ ഫോണുകളില്‍ നിര്‍ബന്ധമായും പാസ്വേഡ് ലോക്കുകള്‍ ഉപയോഗിക്കുമെന്നും മാധു പിന്നീട് പ്രതികരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular