Thursday, April 18, 2024
HomeKeralaലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ്

ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സില്‍വര്‍ ലൈനിനെതിരായ പരാതികള്‍ തടയുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നയത്തിന് എതിരാണ് നീക്കം. കേരളത്തിലെ സിപിഎം പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അഴിമതിയാരോപണത്തില്‍ ലോകായുക്ത കണ്ടെത്തലുണ്ടായാല്‍ സര്‍ക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാനാകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ ലോകായുക്ത സര്‍ക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് വെക്കാം. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍, ലോകായുക്തക്ക് പരാതി നല്‍കിയാല്‍ കാര്യവുമില്ലെന്ന നിലയിലേക്കെത്തും. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular