Thursday, April 25, 2024
HomeIndiaവിവാഹത്തിന് കുതിരപ്പുറത്ത് സഞ്ചരിച്ചതിന് ദലിത് യുവാവിന്റെ വീടിന് നേരെ ആക്രമണം

വിവാഹത്തിന് കുതിരപ്പുറത്ത് സഞ്ചരിച്ചതിന് ദലിത് യുവാവിന്റെ വീടിന് നേരെ ആക്രമണം

ഭോപാല്‍: മധ്യപ്രദേശില്‍ ദലിത് യുവാവിന്റെ വിവാഹത്തിന് കുതിരപ്പുറത്ത് സഞ്ചരിച്ചതിന് വീടിന് നേരെ ആക്രമണം. ഗ്രാമത്തിലെ സവര്‍ണരുടെ നേതൃത്വത്തിലായിരുന്നു വീടുകള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത്.

സാഗര്‍ ജില്ലയിലെ ഗനിയാരി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

വിവാഹത്തിന് കുതിരപ്പുറത്തേറിയായിരുന്നു ദലിത് യുവാവിന്റെ യാത്ര. ഇതി​ല്‍ പ്രകോപനം കൊണ്ടായിരുന്നു സവര്‍ണരുടെ ആക്രമണം. സംഭവമറിഞ്ഞ് ഭീം ആര്‍മി പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി.

ലോധി താക്കൂര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ മേധാവിത്വം പുലര്‍ത്തുന്ന മേഖലയാണ് ഗനിയാരി. ഇവിടെ ദലിത് വിഭാഗത്തില്‍പ്പെട്ടവരെ കുതിരപ്പുറത്ത് സഞ്ചരിക്കാന്‍ അനുവദിക്കാറില്ല. ആദ്യമായാണ് ഇവിടെ ഒരു ദലിത് യുവാവ് വിവാഹത്തിന് കുതിരപ്പുറത്ത് യാത്രചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

​ഞായറാഴ്ച രാത്രി വരന്റെ വീട്ടിലേക്ക് സവര്‍ണര്‍ ക​ല്ലെറിയുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ സുരക്ഷക്കായി പൊലീസിനെ വിന്യസിച്ചതായും അഡീഷണല്‍ സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ പ്രമോദ് എന്ന വ്യക്തിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തതായും ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

27കാരനായ ദിലീപ് അഹിര്‍വാറിന്റെ വിവാഹമായിരുന്നു ജനുവരി 23ന്. കുതിര​പ്പുറത്തേറിയാണ് ഇയാള്‍ വധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇത് ചില ഗ്രാമവാസികള്‍ തടയുകയായിരുന്നു.

ദലിതര്‍ക്ക് കുതിരപ്പുറത്ത് സഞ്ചരിക്കാന്‍ അനുവാദമില്ലെന്നായിരുന്നു ഇവരുടെ വാദം. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. വിവാഹത്തിന് ശേഷം വരന്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, രാത്രിയില്‍ ഇവരുടെ വീടിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. മറ്റു വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ചില വാഹനങ്ങളും തകര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular