Tuesday, April 16, 2024
HomeKeralaസര്‍ക്കാര്‍ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്ന് രമേശ് ചെന്നിത്തല. ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതല്‍ അഴിമതിക്കെതിരായി തീരുമാനമെടുക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി.

മന്ത്രി ആര്‍.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ലോകായുക്തയെ സമീപിച്ചിരുന്നു. മോദി ചെയ്ത അതേ കാര്യം തന്നെയാണ് പിണറായിയും ചെയ്യുന്നത്. ലോകയുക്തയെ അപ്രസക്തൃമാക്കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുത്. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവുമായോ സ്പീക്കറുമായോ കൂടിയാലോചന നടത്തിയിട്ടില്ല. ഇതിനെക്കാളും ഭേദം ലോകായുക്തയെ പിരിച്ചു വിടുന്നതായിരുന്നു. സര്‍ക്കാര്‍ ലോകായുക്തയെ നോക്കുകുത്തിയാക്കുകയാണ്. സര്‍ക്കാര്‍ നീക്കം ഘടക കക്ഷികള്‍ അറിഞ്ഞിട്ടാണോയെന്നറിയില്ല. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി നിയമത്തില്‍ കത്തി വെക്കുന്ന നിലപാടാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോകായുക്​തയുടെ വിധി സര്‍ക്കാറിന്​ തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തില്‍ നിയമനിര്‍മാണത്തി​നൊരുങ്ങുകയാണ്​ സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഒാര്‍ഡിനന്‍സ്​ ഗവര്‍ണര്‍ക്ക്​ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular