Thursday, April 25, 2024
HomeUSAറിപ്പബ്ലിക് ദിന പരേഡിൽ അബൈഡ് വിത്ത് മി ഗാനം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു

റിപ്പബ്ലിക് ദിന പരേഡിൽ അബൈഡ് വിത്ത് മി ഗാനം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു

വാഷിങ്ടൻ ഡിസി: ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ ആരംഭം മുതൽ ആലപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ഇഷ്ടഗാനമായ അബൈഡ് വിത്ത് മി ഒഴിവാക്കിയതിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ശക്തമായി പ്രതിഷേധിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് കോശി ജോർജ് പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ 73 വർഷമായി ഇന്ത്യൻ ആർമി ബാന്റിന്റെ അകമ്പടിയോടെ റിപ്പബ്ലിക് ദിന പരേഡിൽ ഔദ്യോഗികമായി ഉൾപ്പെടുത്. ഈ ഗാനം ഈ വർഷത്തെ പരേഡിൽ നിന്നും ഒഴിവാക്കിയത് കേന്ദ്ര സർക്കാരിന്റെ തരം താഴ്ന്ന പ്രവർത്തനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ക്രിസ്ത്യൻ, ഹിന്ദു, മുസ്‍ലിം, സിഖ്, ബുദ്ധിസ്റ്റ് ആരാധനാലയങ്ങളിൽ ജനുവരി 30ന് ഈ ഗാനം ആലപിച്ചു ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular