Saturday, May 28, 2022
HomeUSAജോസ് മാത്യു പനച്ചിക്കലിന്റെ വിയോഗത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു

ജോസ് മാത്യു പനച്ചിക്കലിന്റെ വിയോഗത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു

ഡാളസ് :പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന  ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ ആകസ്മിക  വിയോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  പ്രത്യേകിച്ച് അമേരിക്ക, യൂറോപ്, കേരള, എൻ ആർ കെ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം അനുശോചന മീറ്റിംഗുകൾ സംഘടിപ്പിച്ചു.

പി എം എഫ് എന്ന ആഗോള മലയാളി  പ്രസ്ഥാനത്തിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു  വെച്ച ഒരു മഹദ് വ്യക്തിയും സദാ കർമ്മ നിരതനും, ഊർജസ്വലനും ആയിരുന്നു ജോസ് പനച്ചിക്കൽ .സംഘടനക്ക് വേണ്ടി അക്ഷീണം യത്നിക്കുന്ന ഒരു ജേഷ്ഠ സഹോദരനെയാണ് പ്രസ്ഥാനത്തിന്  നഷ്ടപ്പെട്ടത് . ഏതു പ്രതി സന്ധി ഘട്ടത്തിലും സംഘടനപ്രവർത്തകരെ  എല്ലാവരെയും ഒന്നിച്ചു ചേർത്ത് നിർത്തുവാൻ അങ്ങേയറ്റം ശ്രമിച്ച ഒരു ചാലക ശക്തിയായിരുന്നു പനച്ചിക്കൽ .അദ്ദേഹത്തിന്റെ വേർപാട് പി എം എഫിനെ സംബന്ധിച്ചും  പ്രവാസി മലയാളി സമൂഹത്തിനും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്.

പി എം എഫിനെ  ഉന്നതിയിൽ എത്തിക്കാൻ അക്ഷീണം പ്രയത്നിച്ച ജോസ്  എല്ലാവര്ക്കും  ഒരു മാതൃകയാണ് . ഏർപ്പെടുന്ന എല്ലാ രംഗങ്ങളിലും  തപോ നിഷ്ഠമായ തന്റെ ജീവിത  ശൈലിയിലൂടെ  സംഘടനയുടെ തനിമയും, മഹിമയും കാത്തു സൂക്ഷിക്കുവാൻ പരിശ്രമിച്ചിരുന്നു  .അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ക്ഷേമ രംഗത്തു പകരം വെക്കാൻ ഇല്ലാത്തതാണെന്നും അത് പ്രസ്ഥാനത്തിനും, നാടിനും, നാട്ടുകാർക്കും മുതൽകൂട്ടായിട്ടുണ്ടെന്നും പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് , ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻകോട്ടയം എന്നിവർ വിവിധ അനുശോചന യോഗങ്ങളിൽ അഭിപ്രായപ്പട്ടു.

ജോസ് മാത്യു പനച്ചിക്കൽ പ്രവാസി മലയാളികളുടെ ഉന്നമനത്തിനുവേണ്ടി ആവിഷ്കരിച്ച  ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയാണ് അദ്ദേഹത്തിന് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്ന്   ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയും പി എം എഫ് രക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാന  തപസ്വി തന്റെ സന്ദേശത്തിൽ  പറഞ്ഞു. സംഘടനയുടെ രൂപീകരണം മുതൽ
ജോസ് മാത്യു പനച്ചിക്കലുമായി നിരന്തരം ഇടപെടുവാൻ അവസരം ലഭിച്ചതായും,  അദ്ദേഹത്തിന്റെ സംഘടനാ പാടവം പ്രശംസനീയമായിരുന്നുവെന്നും സ്വാമി അനുസ്മരിച്ചു.

ജോസ് മാത്യുവിന്റെ ജീവിത  മഹത്വം വെളിവാക്കുന്നതാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്ര അധികം  അനുസ്‌മരണ സമ്മേളനങ്ങൾ ഒരേ സമയം സംഘടിപ്പിക്കപ്പെടുന്നത് .പി എം എഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അദ്ദേഹത്തെകുറിച്ചുള്ള ആവേശോജ്വലമായ നല്ല സ്മരണകൾ പ്രവർത്തകർക്കു എന്നും മാർഗ്ഗദര്ശകമായിരിക്കട്ടെ . അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുവാൻ  അവസരം ലഭിച്ചതു  ഒരു ബഹുമതി  ബഹുമതിയായി കരുതുന്നുവെന്നും  ഭാവിയിൽ പ്രവാസി മലയാളി ഫെഡറേഷന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയുന്നുവെന്നും  എസ്‌ സുരേന്ദ്രൻ ഐ പി എസ്‌ ഉറപ്പു നൽകി.

ജോസ് മാത്യു പനച്ചിക്കലിന്റെ അകാല നിര്യാണത്തിൽ പി എം എഫ്  ഗ്ലോബൽ ഡയറക്ടർബോർഡ്, ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ, നാഷണൽ, യൂണിറ്റ് കമ്മിറ്റികൾ, കേരള, എൻ ആർ കെ , നോർത്ത് അമേരിക്ക, യൂറോപ്പ് , ജി സിസി, ആഫ്രിക്ക കമ്മിറ്റി ഭാരവാഹികൾ, പി എം എഫ് കുടുംബങ്ങൾ, ലോക കേരള സഭ അംഗങ്ങൾ, ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ, അദ്ദേഹത്തിന്റെ കുടുംബത്തിനും , പ്രിയപ്പെട്ടവർക്കും  എല്ലാ ആദരവുകളും, പ്രാർത്ഥനകളും, ആദരാഞ്ജലികളും അർപ്പിച്ചു.

– പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular