Friday, April 19, 2024
HomeEuropeബോറിസ് ജോൺസന്റെ വീട്ടിലെ ലോക്ഡൗൺ പാർട്ടിയെക്കുറിച്ച് അന്വേഷണമാരംഭിച്ച് പൊലീസ്

ബോറിസ് ജോൺസന്റെ വീട്ടിലെ ലോക്ഡൗൺ പാർട്ടിയെക്കുറിച്ച് അന്വേഷണമാരംഭിച്ച് പൊലീസ്

ലണ്ടൻ: ലോക്ഡൗൺ കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഔദ്യോഗിക വസതിയായ പത്താംനമ്പർ ഡൌണിംങ് സ്ര്ടീറ്റിൽ നടന്ന പാർട്ടികളെക്കുറിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സർക്കാർ നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് പുതിയൊരു അന്വേഷണത്തിന് പൊലീസ് തയാറായിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണോ പ്രധാനമന്ത്രിയുടെ വീട്ടിൽ പാർട്ടികൾ നടന്നത് പാർട്ടികൾ നടന്നത് എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പൊലീസ് അന്വഷണത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാഗതം ചെയ്തു. അതോടൊപ്പം വിവാദമായിരിക്കുന്ന കൂടിച്ചേരലുകളിൽ തെറ്റായി എന്തെങ്കിലും ചെയ്തതായി പ്രധാനമന്ത്രി വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവും വ്യക്തമാക്കി.

സർക്കാർ നിയമിച്ച കാബിനറ്റ് ഓഫിസ് അന്വേഷണ സംഘം പൊലീസിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത്അ ന്വേഷണം ആരംഭിക്കാൻ പൊലീസ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈയാഴ്ച അവസാനത്തോടെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ലോക്ഡൗൺ കാലത്ത് രാജ്യം മുഴുവൻ അടച്ചിട്ടശേഷം സ്വന്തം ബർത്ത്ഡേ പാർട്ടി ഉൾപ്പെടെ നിരവധി പാർട്ടികൾ ബോറിസിന്റെ അനുമതിയോട ഡൗണിംങ് സ്ട്രീറ്റിൽ നടന്നെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതൊന്നും ഔദ്യോഗിക പാർട്ടികൾ അല്ലായിരുന്നു എന്നും സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും ചെറിയ അനൗദ്യോഗിക കൂടിച്ചേരലുകൾ മാത്രമായിരുന്നു എന്നുമാണ് പ്രധാനമന്ത്രി വിശദീകരിക്കുന്നത്. ഇത്തരത്തിലൊരു വീഴ്ചയുണ്ടായതിൽ പ്രധാനമന്ത്രി പരസ്യമായി പാർലമെന്റിൽ മാപ്പു പറയുകയും ചെയ്തിരുന്നു എന്നാൽ മാപ്പല്ല, രാജ്യത്തെ വഞ്ചിച്ച പ്രധാനമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ചെയ്തിയിൽ സ്വന്തം പാർട്ടിയിലെ ഒരു പക്ഷത്തിനും ശക്തമായ എതിർപ്പുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular