Thursday, April 25, 2024
HomeGulfഎക്സ്പോ: ഒരുകോടി പിന്നിട്ട് സന്ദർശകർ

എക്സ്പോ: ഒരുകോടി പിന്നിട്ട് സന്ദർശകർ

ദുബായ്: എക്സ്പോ സന്ദർശകരുടെ എണ്ണം 1.1 കോടിയോട് അടുക്കുന്നതായി സംഘാടകർ. എക്സ്പോ തുടങ്ങിയ ഒക്ടോബർ ഒന്നു മുതൽ തിങ്കൾ വരെ 1,08,36,389 സന്ദർശകരെത്തി. വെർച്വൽ സന്ദർശനം നടത്തിയവർ 7.25 കോടി.

എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള പ്രതിഭകളുടെ സംഗീത പരിപാടികൾ അരങ്ങേറിയ ദിവസങ്ങളിൽ ഇന്ത്യക്കാരടക്കം ഒട്ടേറെ പേരെത്തി.18 വയസ്സ് കഴിഞ്ഞ സന്ദർശകർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടോ കാണിക്കണം. അതേസമയം, 60 വയസ്സ് പിന്നിട്ടവർക്ക് എക്സ്പോയിൽ പ്രത്യേക സൗകര്യങ്ങളൊരുക്കി.

പാർക്കിങ്, ബഗ്ഗി യാത്ര, തിരഞ്ഞെടുക്കപ്പട്ട റസ്റ്ററന്റുകളിൽ ഭക്ഷണത്തിന് 30% ഇളവ്, പവിലിയനുകളിൽ കാത്തുനിൽക്കാതെ പ്രവേശനം എന്നിവയാണ് ആനുകൂല്യങ്ങൾ. ഇവർക്ക് പ്രവേശനം സൗജന്യമാണ്. എക്സ്പോയിൽ അൽ വാസൽ പ്ലാസയ്ക്കു സമീപമുള്ള സ്മാർട് പൊലീസ് സ്റ്റേഷനും കൂടുതൽ ജനപ്രിയമാകുന്നു.
വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉൾപ്പെടെ 42 പേർ ഇവിടം സന്ദർശിച്ചു. ഇതു കൂടാതെ 58247 സാധാരണക്കാരും സ്റ്റേഷനിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ എത്തി.

കുറ്റകൃത്യങ്ങളുടെയും ട്രാഫിക് അപകടങ്ങളുടെയും മറ്റും റിപ്പോർട്ടിങ് ഉൾപ്പെടെ 27 പ്രധാന സേവനങ്ങളും സർട്ടിഫിക്കറ്റുകളും മറ്റും നൽകുന്ന സാമൂഹിക വിഭാഗത്തിൽപ്പെട്ട 33 സേവനങ്ങളും ഇവിടെ നൽകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular