Saturday, July 27, 2024
HomeIndiaഅഫ്ഗാന്‍ വനിതാ എംപിയെ ഇന്ത്യ തിരിച്ചയച്ചുവെന്ന് പരാതി

അഫ്ഗാന്‍ വനിതാ എംപിയെ ഇന്ത്യ തിരിച്ചയച്ചുവെന്ന് പരാതി

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ രക്ഷിക്കുന്നതിനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി ആദ്യം ഇന്ത്യയിലെത്തിയ വിമാനത്തില്‍ അഫ്ഗാനില്‍ നിന്നുള്ള വനിത എംപിയും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. അഫ്ഗാന്‍ എംപി രംഗിന കര്‍ഗറെയായിരുന്നു ഇത്.
എന്നാല്‍ ഇവരെ ഇന്ത്യയിലേയ്ക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു എന്നാണ് ഇപ്പോള്‍ ഇവര്‍ പരാതി ഉന്നയിക്കുന്നത്. ദില്ലി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഇവിടെ പ്രവേശിപ്പിക്കാതെ വന്ന വിമാനത്തില്‍ തന്നെ തിരിച്ചയച്ചെന്നും നയതന്ത്ര പാസ്‌പോര്‍ട്ട് കാണിച്ചെങ്കിലും ഇന്ത്യയിലേയ്ക്ക് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നുമാണ് പരാതി.
ഇതിനിടെ കാബൂളില്‍ നിന്നും ആളുകളുമായി ഒരു വ്യോമസേനാ വിമാനം കൂടി ഇന്ത്യയിലേയ്ക്ക് തിരിച്ചതായാണ് വിവരം. ഇതില്‍ 24 ഇന്ത്യന്‍ പൗരന്‍മാരും 11 നേപ്പാള്‍ പൗരന്‍മാരുമാണ് ഉള്ളത്. എല്ലാ രാജ്യങ്ങളും അഫ്ഗാനില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കുന്നത് ദ്രൂതഗതിയിലാക്കിയിരിക്കുകയാണ്.
RELATED ARTICLES

STORIES

Most Popular