Friday, April 19, 2024
HomeGulfബൗ​ഷ​ര്‍ ക​പ്പ്: എ​ഫ്.​സി കേ​ര​ള ചാ​മ്ബ്യ​ന്മാ​ര്‍

ബൗ​ഷ​ര്‍ ക​പ്പ്: എ​ഫ്.​സി കേ​ര​ള ചാ​മ്ബ്യ​ന്മാ​ര്‍

മ​സ്ക​ത്ത്​: ബൗ​ഷ​ര്‍ മേ​ഖ​ല​യി​ലെ സെ​വ​ന്‍​സ് ഫു​ട്ബാ​ള്‍ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ കൈ​ര​ളി ഒ​മാ​ന്‍ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് സ്റ്റീ ​ഇ​ന്‍ ബൈ​റ്റ് ബൗ​ഷ​ര്‍ ക​പ്പ് സെ​വ​ന്‍​സ് ഫു​ട്ബാ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ എ​ഫ്.​സി കേ​ര​ള ജേ​താ​ക്ക​ളാ​യി.

ബൗ​ഷ​ര്‍ ജി.​എ​ഫ്.​സി. ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​പ്പോ​ളോ മ​സ്ക​ത്ത് ഹാ​മ്മേ​ഴ്സ് എ​ഫ്.​സി​യെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​ണ്​ തോ​ല്‍​പി​ച്ച​ത്.

സ്റ്റീം ​എ​ന്‍ ബൈ​റ്റ്സ് മ​ഞ്ഞ​പ്പ​ട​യാ​ണ്​ സെ​ക്ക​ന്‍​ഡ്​​ റ​ണ്ണ​ര്‍ അ​പ്പ്. സൊ​ഹാ​ര്‍ എ​ഫ്.​സി​യു​ട രൗ​ന​ഖ്‌ ഫെ​യ​ര്‍ പ്ലേ ​പു​ര​സ്കാ​ര​വും നേ​ടി. മി​ക​ച്ച ഗോ​ള്‍ കീ​പ്പ​ര്‍- ഹ​ക്കിം (എ​ഫ്.​സി. കേ​ര​ള), മി​ക​ച്ച ക​ളി​ക്കാ​ര​ന്‍- റി​ന്‍​ഷാ​ദ് (അ​പ്പോ​ളോ മ​സ്ക​ത്ത്​ ഹാ​മ്മേ​ഴ്സ് എ​ഫ്.​സി), ടോ​പ്പ് സ്‌​കോ​റ​ര്‍ -അ​ജു (അ​പ്പോ​ളോ മ​സ്ക​ത്ത്​ ഹാ​മ്മേ​ഴ്സ് എ​ഫ്.​സി), എ​മ​ര്‍​ജി​ങ് പ്ലെ​യ​ര്‍ -ലി​സ്ബ​ന്‍ (സ്റ്റീം ​എ​ന്‍ ബൈ​റ്റ്സ് മ​ഞ്ഞ​പ്പ​ട). ജേ​താ​ക്ക​ള്‍​ക്ക് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ ബാ​ല​കൃ​ഷ്ണ​ന്‍, ഷാ​ജി സെ​ബാ​സ്റ്റ്യ​ന്‍, സു​നി​ല്‍ കു​മാ​ര്‍, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, റെ​ജു മ​ര​ക്കാ​ത്ത്, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സു​ധി, സെ​ക്ര​ട്ട​റി അ​നു​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ട്രോ​ഫി​ക​ള്‍ കൈ​മാ​റി. ഒ​മാ​​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 16 ടീ​മു​ക​ളാ​യി​രു​ന്നു ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​​​ങ്കെ​ടു​ത്ത​ത്. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു മ​ത്സ​രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular