Saturday, May 28, 2022
HomeGulfബാ​ത്തി​ന​യി​ല്‍ കെ​ട്ടി​ടാ​വ​ശി​ഷ്ടം നീ​ക്കി​ത്തു​ട​ങ്ങി

ബാ​ത്തി​ന​യി​ല്‍ കെ​ട്ടി​ടാ​വ​ശി​ഷ്ടം നീ​ക്കി​ത്തു​ട​ങ്ങി

മ​സ്ക​ത്ത്​: റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ബാ​ത്തി​ന കോ​സ്റ്റ​ല്‍ റോ​ഡി​ലെ കെ​ട്ടി​ടാ​വ​ശി​ഷ്ടം അ​ട​ക്ക​മു​ള്ള മാ​ലി​ന്യം നീ​ക്കു​ന്ന​തി​നു​ള്ള ര​ണ്ടാം ഘ​ട്ട കാ​മ്ബ​യി​ന്​ ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം തു​ട​ക്ക​മി​ട്ടു.

2021 ഒ​ക്ടോ​ബ​റി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി ആ​റു മാ​സ​ത്തേ​ക്കു​കൂ​ടി തു​ട​രു​മെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. സു​ഹാ​ര്‍, സ​ഹം, ഖാ​ബൂ​റ,സു​വൈ​ഖ്​ തു​ട​ങ്ങി​യ വി​ലാ​യ​ത്തു​ക​ളി​ലെ കെ​ട്ടി​ടാ​വ​ശി​ഷ്​​ടം നീ​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​യാ​ണ്​ ന​ട​ന്നു​ വ​രു​ന്ന​ത്. സു​ഹാ​ര്‍, സ​ഹം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് 2,93,039 ക്യു​ബി​ക് മീ​റ്റ​ര്‍ മാ​ലി​ന്യ​വും സു​വൈ​ഖ്, ഖാ​ബൂ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് 3,02,667 ക്യു​ബി​ക് മീ​റ്റ​ര്‍ മാ​ലി​ന്യ​വും നീ​ക്കം ചെ​യ്യാ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ന്​ സാ​ധി​ച്ചു.

നാ​ല്​ വി​ലാ​യ​ത്തു​ക​ളി​ലെ​യും മാ​ലി​ന്യം പൂ​ര്‍​ണ​മാ​യും നീ​ക്കു​ക എ​ന്ന​താ​ണ്​ കാ​മ്ബ​യി​നി​ലൂ​​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​മാ​ന്‍ എ​ന്‍​വ​​യേ​ണ്‍​മെ​ന്‍റ​ല്‍ സ​ര്‍​വി​സ​സ് ഹോ​ള്‍​ഡി​ങ്​ ക​മ്ബ​നി​യു​മാ​യി ഏ​കോ​പി​പ്പി​ച്ച്‌ കെ​ട്ടി​ടാ​വ​ശി​ഷ്​​ടം മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം അ​വ​ശി​ഷ്ടം പു​ന​രു​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന​തി​നെ കു​റി​ച്ചു​ള്ള പ​ഠ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular