Friday, March 29, 2024
HomeKeralaകാസര്‍ഗോഡ് ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍ഗോഡ് ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍ഗോഡ് | കാസര്‍കോഡ് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പിഴവ്. പതാക തലകീഴായി ഉയര്‍ത്തി.

പതാക തലകീഴായി ഉയര്‍ത്തി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് കാസര്‍ഗോഡ് പതാക ഉയര്‍ത്തിയത്.

പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷമാണ് പിഴവ് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ മന്ത്രി പതാക മാറ്റി ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയെ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു. പതാക ശരിയായ രീതിയില്‍ മാറ്റി ഉയര്‍ത്തിയ ശേഷമാണ് മറ്റു ചടങ്ങുകള്‍ നടന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പതാക ഉയര്‍ത്തുന്നതിന് മുമ്ബ് ട്രയല്‍ റണ്‍ നടത്തി പിഴവുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥാര്‍ക്കാണെന്നും മന്ത്രി നിശ്ചിത സമയത്ത് പതാക ഉയര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന എ ഡി എം എ കെ രമേന്ദ്രന്‍ എന്നിവര്‍ പരേഡിനെ സല്യൂട്ട് ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി , എം എല്‍ എ മാരായ എ കെ എം അഷറഫ്, എന്‍ എ നെല്ലിക്കുന്ന്, സി എച്ച്‌ കുഞ്ഞമ്ബു. എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു.

ഒരു മണിക്കൂര്‍ നീണ്ടു നിന്ന ആഘോഷത്തില്‍ ലോക്കല്‍ പോലീസ്. വനിതാ പോലീസ്, സായുധ പോലീസ് എന്നിവയുടെ ഓരോ പ്ലറ്റുണും എക്സൈസിന്റെ ഒരു പ്ലാറ്റൂണും കെ എവി നാലാം ബറ്റാലിയന്‍ ബാന്റ് വാദ്യ സംഘവും പങ്കെടുത്തു.ചന്തേര പോലീസ് ഇന്‍സ്പെക്ടര്‍ നാരായണനായിരുന്നു പരേഡ് കമാന്റര്‍ .

മാര്‍ച്ച്‌ പാസ്റ്റ് കോവിഡ് സാഹചര്യത്തില്‍ ഒഴിവാക്കിയിരുന്നു. കോവിഡ് വ്യാപന സാഹചര്യമായതിനാല്‍ പരമാവധി പങ്കെടുക്കാന്‍ പറ്റുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല സാംസ്ക്കാരിക പരിപാടികളും പുരസ്ക്കാര വിതരണവും ഒഴിവാക്കി.

മെഡിക്കല്‍ സംഘത്തെ സ്റ്റേഡിയത്തില്‍ നിയോഗിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പൊലീസ് സംഘം സുരക്ഷ ഒരുക്കി എ എസ് പി പി ഹരിഛന്ദ്രനായിക് ഉള്‍ പ്പടെ ജില്ലയിലെ ഉന്നത പോലീസുദ്യോഗസ്ഥരും ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular