Saturday, April 20, 2024
HomeIndiaപത്മശ്രീ അവാര്‍ഡ് നിരസിച്ച്‌ പ്രശസ്ത ഗായിക സന്ധ്യ മുഖര്‍ജി

പത്മശ്രീ അവാര്‍ഡ് നിരസിച്ച്‌ പ്രശസ്ത ഗായിക സന്ധ്യ മുഖര്‍ജി

ന്യൂഡല്‍ഹി: പത്മശ്രീ അവാര്‍ഡ് നിരസിച്ച്‌ പ്രശസ്ത ഗായിക സന്ധ്യ മുഖര്‍ജി. സന്ധ്യ മുഖോപാധ്യായ എന്നറിയപ്പെടുന്ന സന്ധ്യ മുഖര്‍ജിയെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അവാര്‍ഡ് നിരസിച്ചത്.

ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്തയാണ് പത്മശ്രീ പുരസ്കാരം നിരസിക്കുന്നു എന്ന കാര്യം അറിയിച്ചത്.

90ാം വയസില്‍ പത്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത് എട്ട് പതിറ്റാണ്ട് നീണ്ട ആലാപന ജീവിതത്തെയും മുഖര്‍ജിയെയും അപമാനിക്കുന്നതാണെന്നാണ് സൗമി ഉദ്യോഗസ്ഥനോട് പറഞ്ഞത്. കൂടാതെ പത്മശ്രീ പുരസ്കാരം കൂടുതല്‍ അര്‍ഹിക്കുന്നത് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനാണ് അല്ലാതെ സന്ധ്യ മുഖര്‍ജിയ്ക്കല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിനു പിന്നില്‍ രാഷ്ട്രീയപരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സൗമി അറിയിച്ചു.

പത്മശ്രീ നിരസിച്ചതിനെതുടര്‍ന്ന് നിരവധിപേരാണ് മുഖര്‍ജിയെ പിന്തുണച്ചത്. ബംഗാളിലെ പ്രശസ്ത ഗായികയായ സന്ധ്യ മുഖര്‍ജി എസ് ഡി ബര്‍മന്‍, അനില്‍ ബിശ്വാസ്, മദന്‍ മോഹന്‍, റോഷന്‍, സലില്‍ ചൗധരി തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകര്‍ക്കു വേണ്ടി ഗാനം ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും, `ബംഗ ബിഭൂഷണ്‍’ അവാര്‍ഡും നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular