Thursday, April 18, 2024
HomeKeralaസുവര്‍ണ്ണ നക്ഷത്രപാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി സമാധിയായി

സുവര്‍ണ്ണ നക്ഷത്രപാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി സമാധിയായി

പാലക്കാട്: ആധ്യാത്മിക ധാര്‍മ്മിക മണ്ഡലങ്ങളില്‍ ജ്വലിച്ചു നിന്ന സുവര്‍ണ്ണ നക്ഷത്രപാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി(87) സമാധിയായി.

ഇന്ന് പുലര്‍ച്ചെ 3.50നാണ് സമാധിയായത്. 47 വര്‍ഷമായി മഠാധിപതി സ്ഥാനം വഹിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇന്നു വൈകിട്ട് 3ന് ആശ്രമത്തില്‍ വച്ച്‌ സമാധി കര്‍മങ്ങള്‍ നടത്തും.

കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ യോഗാചാര്യനായി ആധ്യാത്മിക പ്രവര്‍ത്തന രംഗത്തേക്ക് കടന്ന അദ്ദേഹം പൂജ്യ ജ്ഞാനാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചു. ഭാഗവത സപ്താഹ വേദികളില്‍ ഭക്തജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയും ആചാര്യശ്രേഷ്ഠനുമായി. കേരളത്തിലുടനീളം അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും ജ്ഞാനയജ്ഞങ്ങളും വലിയൊരു പരിവര്‍ത്തനത്തിന് കളമൊരുക്കി.

ശ്രീഹൃദയം മാസികയിലൂടെ അയ്യപ്പ ധര്‍മ്മത്തെക്കുറിച്ച്‌ എഴുതിയ ലേഖനങ്ങള്‍ വഴി ശബരിമല തീര്‍ത്ഥാടനത്തിന്റെ താത്വികവശം തുറന്ന് കാട്ടി. ഉപനിഷത് തത്വങ്ങളുടെ പ്രകാശനമായ ആവിഷ്‌കാരമാണെന്ന് സ്വാമിജി വിശദീകരിച്ചു. പമ്ബാനദീതീരത്ത് ജനിച്ചുവളര്‍ന്നതുമൂലം ശബരിമലയുമായി ഉണ്ടായ സാമീപ്യം അയ്യപ്പ ദര്‍ശനത്തിന്റെ പ്രചരണം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു.

നൂറോളം സന്യാസി ശിഷ്യന്മാരുണ്ട്. സന്യാസിമാരുടെ പ്രവര്‍ത്തന സമിതിയായ മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ അധ്യക്ഷനായിരുന്നു. നിലക്കല്‍ പ്രക്ഷോഭം , ഗുരുവായൂര്‍ ക്ഷേത്ര വിമോചന സമരം തുടങ്ങി ഹൈന്ദവ മുന്നേറ്റ സംരംഭങ്ങളിലെല്ലാം സ്വാമിജിയുടെ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular