Tuesday, April 23, 2024
HomeKeralaമോഷ്ടിച്ച വാഹനങ്ങളില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കല്‍; യുവതി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

മോഷ്ടിച്ച വാഹനങ്ങളില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കല്‍; യുവതി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മോഷ്ടിച്ച വാഹനങ്ങളില്‍ കറങ്ങി നടന്ന് മാല മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍. തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിന് സമീപനം 80 വയസുള്ള വയോധികയെ ആക്രമിച്ച്‌ സ്വര്‍ണമാല പൊട്ടിച്ചുകടന്ന കേസിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്ത് നിന്ന് അന്നേദിവസം പുലര്‍ച്ചെ മോഷ്ടിച്ച ബൈക്കിലെത്തിയാണ് പള്ളിപ്പുറം സ്വദേശി ഷമീര്‍, കടയ്ക്കാവൂര്‍ സ്വദേശി അബിന്‍ എന്നിവര്‍ വയോധികയെ ആക്രമിച്ചത്. തട്ടിയെടുത്ത സ്വര്‍ണം വില്‍ക്കാന്‍ ഇവരെ സഹായിച്ചിരുന്ന അഖില്‍ പ്രേമന്‍, ഹരീഷ്, ജെര്‍നിഷ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു.

ഷമീറും അബിനും മുപ്പതിലേറെ വാഹനമോഷണ, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ്. മോഷ്ടിക്കുന്ന ബൈക്കുകളില്‍ രൂപമാറ്റം വരുത്തിയായിരുന്നു സംഘം വില്പന നടത്തിയിരുന്നത്. സ്വര്‍ണം വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനും ഗോവയിലും ബെംഗളൂരുവിലും ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ വക്കത്ത് വീട്ടിലേക്ക് നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും പ്രതികള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular