Thursday, March 28, 2024
HomeIndiaനേരിയ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ കഴിയുക: സഹായത്തിന് ടെലി-കണ്‍സല്‍ട്ടേഷനായ ഇ-സഞ്ജീവനി

നേരിയ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ കഴിയുക: സഹായത്തിന് ടെലി-കണ്‍സല്‍ട്ടേഷനായ ഇ-സഞ്ജീവനി

ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ നേരിയ ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നും ചികിത്സാ സഹായത്തിന് ടെലി-കണ്‍സല്‍ട്ടേഷനായ ഇ-സഞ്ജീവനി അടക്കം ഉപയോഗിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.

മന്‍സുഖ് മാണ്ഡവ്യ. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഒന്‍പതു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഡോ. മന്‍സുഖ് മാണ്ഡവ്യ ചര്‍ച്ച നടത്തി.

ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ ഉപകരണങ്ങള്‍, അടിയന്തര മരുന്നുകള്‍ തുടങ്ങിയവ ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വാക്‌സിനേഷന്‍ വേഗത്തിലാക്കണം. 15-18 വരെയുള്ള വിഭാഗക്കാരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കരുതലുണ്ടാകണം. ആദ്യ ഡോസ് എടുത്ത കൗമാരക്കാര്‍ക്ക് രണ്ടാം ഡോസ് എടുക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം.

ഹോട്ട്സ്‌പോട്ടുകള്‍ കണ്ടെത്തി വ്യാപനത്തോതും മരണനിരക്കും കുറയ്ക്കണം. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം എന്നിവയും മന്ത്രി നിര്‍ദേശിച്ചു. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, ഹരിയാണ, ഡല്‍ഹി, ലഡാക്ക്്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular