Thursday, April 25, 2024
HomeGulfഇ​ന്ത്യ​യു​ടെ 73ാം റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍...

ഇ​ന്ത്യ​യു​ടെ 73ാം റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്​​ത​ദാ​ന ക്യാ​മ്ബ്​ സം​ഘ​ടി​പ്പി​ച്ചു.

ദോ​ഹ: ഹ​മ​ദ്​ മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ബ്ല​ഡ്​ ഡൊ​ണേ​ഷ​ന്‍ സെ​ന്‍റ​റ​റു​മാ​യി സ​ഹ​ക​രി​ച്ച്‌​ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ദീ​പ​ക്​ മി​ത്ത​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്തു. ഐ.​സി.​സി ​അ​ശോ​ക​ഹാ​ളി​ല്‍ ത​ത്സ​മ​യ ര​ജി​സ്​​ട്രേ​ഷ​ന്‍ വ​ഴി ന​ട​ന്ന ക്യാ​മ്ബി​ല്‍ നൂ​റി​ലേ​റെ പേ​ര്‍ ര​ക്​​ത​ദാ​നം നി​ര്‍​വ​ഹി​ച്ചു. ​21ന്​ ​രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ ര​ണ്ടു​വ​രെ ന​ട​ന്ന ര​ക്​​ത​ദാ​ന ച​ട​ങ്ങി​ല്‍ പ​​​ങ്കെ​ടു​ത്ത​വ​ര്‍​ക്ക്​ അം​ബാ​സ​ഡ​ര്‍ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​മാ​റി.

ഫ​സ്റ്റ്​ സെ​ക്ര​ട്ട​റി സേ​വ്യ​ര്‍ ധ​ന്‍​രാ​ജ്, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ ഡോ. ​മോ​ഹ​ന്‍ തോ​മ​സ്, ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ന്‍റ്​ സി​യാ​ദ്​ ഉ​സ്മാ​ന്‍, ഐ.​ബി.​പി.​എ​സി പ്ര​സി​ഡ​ന്‍റ്​ ജാ​ഫ​ര്‍ സാ​ദി​ക്, ദോ​ഹ ബാ​ങ്ക്​ സി.​ഇ.​ഒ ഡോ. ​ആ​ര്‍. സീ​താ​രാ​മ​ന്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ക​മ്യൂ​ണി​​റ്റി നേ​താ​ക്ക​ള്‍ പ​​ങ്കെ​ടു​ത്തു.

ഐ.​സി.​സി അം​ഗ​ങ്ങ​ള്‍​ക്കും എ​ച്ച്‌.​എം.​സി സ്റ്റാ​ഫ്, മാ​നേ​ജ്​​മെന്‍റ്, ര​ക്​​ത​ദാ​നം നി​ര്‍​വ​ഹി​ച്ച വ്യ​ക്​​തി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക്​ അം​ബാ​സ​ഡ​ര്‍ ന​ന്ദി അ​റി​യി​ച്ചു.

ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍, വൈ​സ്​​പ്ര​സി​ഡ​ന്‍റ്​ സു​ബ്ര​ഹ്​​മ​ണ്യ ഹെ​​ബ്ബ​ഗേ​ലു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular