Thursday, March 28, 2024
HomeIndiaവിജയ് കാര്‍ നികുതി കേസ്: നടൻ വിജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി.

വിജയ് കാര്‍ നികുതി കേസ്: നടൻ വിജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി.

ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി. താരത്തിന്റെ കേസ് പരിഗണിക്കെ ‘റീല്‍ ഹീറോകള്‍’ എന്ന ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശമാണ് കോടതി നീക്കിയിരിക്കുന്നത്.

ഈ പരാമര്‍ശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസം നേരത്തെ വിജയ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ സത്യനാരായണനും മുഹമ്മദ് ഷഫീഖും അടങ്ങിയ ബഞ്ചാണ് പരാമര്‍ശം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്.

2012ല്‍ വിജയ് ഇംഗ്ലണ്ടില്‍ നിന്നും വിജയ് റോള്‍സ് റോയ്‌സിന്റെ ഗോസ്റ്റ് സീരിസില്‍പ്പെട്ട കാര്‍ ഇറക്കുമതി ചെയ്തിരുന്നു. ഒമ്ബത് കോടിയോളം രൂപ മുതല്‍ മുടക്കുള്ള കാറിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ്ഹൈക്കോടതി നടനെതിരെ പിഴ ഈടാക്കിയിരുന്നു. സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ വെറും റീല്‍ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടന്‍മാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ സാധിക്കുകയില്ലെന്നുമായിരുന്നു ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്. പിഴയായി ഒരു ലക്ഷം രൂപം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular